വീട്ടില്‍ നിന്ന് തല്ലിയിറക്കി; നടന്‍ വിജയകുമാറിനെതിരെ ആരോപണങ്ങളുമായി മകള്‍


ആളുകളെ വച്ച് എന്നെയും സുഹൃത്തുക്കളെയും അടിച്ച് ഓടിക്കുകയായിരുന്നു. സിനിമയില്‍ പോലും ഇങ്ങനെ ഉണ്ടാകില്ല.

തമിഴ് നടന്‍ വിജയകുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി മകളും നടിയുമായ വനിതാ വിജയകുമാര്‍. പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് തന്നെ വീട്ടില്‍ നിന്നും തല്ലിയിറക്കിയെന്നാണ് വനിതയുടെ ആരോപണം.

നേരത്തെ വാടകയ്ക്കായി നല്‍കിയ വീട്ടില്‍ നിന്നും സമയപരിധി കഴിഞ്ഞിട്ടും ഇറങ്ങിപോകാത്തതിനെ തുടര്‍ന്ന് വനിതയ്ക്കെതിരെ വിജയകുമാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. വനിതയ്ക്കും സുഹൃത്തുക്കള്‍ക്കുമായി ഷൂട്ടിങ്ങിന് വേണ്ടി ഒരാഴ്ചത്തേക്കായിരുന്നു വീട് വിട്ടു നല്‍കിയിരുന്നത്. എന്നാല്‍, ഷൂട്ടിംഗ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും നടി വീട് ഒഴിഞ്ഞില്ല. തുടര്‍ന്നാണ് വനിതയ്ക്കെതിരേ കേസുമായി വിജയകുമാര്‍ മുന്നോട്ട് പോയത്. മറ്റു സിനിമകളുടെ ഷൂട്ടിങ്ങിനായി ഉപയോഗിക്കുന്ന വീടായിരുന്നു ഇത്. ചെന്നൈയിലെ മധുരവോയല്‍ പോലീസിലാണ് വിജയകുമാര്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി നടിയെ ഒഴിപ്പിക്കുകയായിരുന്നു. നടിക്കൊപ്പമുണ്ടായിരുന്ന എട്ടുസുഹൃത്തുക്കളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. എന്നാല്‍ തന്നെയും സുഹൃത്തുക്കളെയും പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് അച്ഛന്‍ തല്ലിയിറക്കുകയായിരുന്നുവെന്ന് നടി ആരോപിച്ചു.

'അച്ഛന്‍ ഭയങ്കര ദ്രോഹമാണ് എന്നോട് ചെയ്തത്. ആളുകളെ വച്ച് എന്നെയും സുഹൃത്തുക്കളെയും അടിച്ച് ഓടിക്കുകയായിരുന്നു. സിനിമയില്‍ പോലും ഇങ്ങനെ ഉണ്ടാകില്ല. സിനിമയിലൊന്നും മകള്‍ക്കൊരിക്കലും അച്ഛന്‍ വില്ലനാകാറില്ല. സിനിമയിലും സീരിയയിലും അഭിനയിച്ച് നല്ല പേര് വാങ്ങിയ എന്റെ അച്ഛന്‍ ഇവിടെ സ്വന്തം മകളെ ഇത്തരത്തില്‍ ഉപദ്രവിക്കുകയാണ്. നടുറോഡില്‍ റൗഡികളെും പൊലീസിനെയും ഉപയോഗിച്ച് തല്ലി ഇറക്കുകയായിരുന്നു എന്നെ. എന്തു ചെയ്യണമെന്ന് അറിയില്ല, സ്വത്തോ പണമോ ഒന്നും ചോദിച്ചില്ല. വീട്ടില്‍ താമസിച്ചതിനാണ് എന്നെ ഇങ്ങനെ ഉപദ്രവിച്ചത്. സിനിമാ നടി ആയതിനാല്‍ വാടയ്ക്കു വീട് ലഭിക്കുന്നില്ല, ഞാന്‍ വേറെ എവിടെപ്പോകും. ആരോട് പരാതി പറയും. പൊലീസ് തന്നെ എനിക്ക് എതിരെയാണ്.'-വനിത മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിജയകുമാറിന്റെ കുടുംബവുമായി അത്ര ചേര്‍ച്ചയിലല്ല വനിത. ഹിറ്റ്ലര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് വനിത. സിനിമാതാരങ്ങളായ അരുണ്‍ വിജയ്, ശ്രീദേവി വിജയകുമാര്‍, പ്രീത വിജയകുമാര്‍ തുടങ്ങിയവര്‍ സഹോദരങ്ങളാണ്.

vanitha vijayakumar against father Actor Vijayakumar lodges police complaint against vanitha

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented