ചെന്നെെ: മുൻകാല  തെന്നിന്ത്യൻ നടി വാണിശ്രീയുടെ മകൻ ഡോ. അഭിനയ് വെങ്കടേഷ് (36) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നെെയിലെ വീട്ടിലായിരുന്നു അന്ത്യം.

ബെം​ഗളൂരുവിൽ ജോലി ചെയ്യുന്ന അഭിനയ് വസ്തു ഇടപാടുമായി ബന്ധപ്പെട്ടാണ് ചെന്നൈയിലെത്തിയത്.

രാത്രി ഉറങ്ങാൻ കിടന്ന അഭിനയിനെ കാലത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 

അഭിനയ് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുെവന്നും റിപ്പോർട്ടുകളുണ്ട്. 

Content Highlights: vanisree former actor's son Abhinay Venkatesh passed away , Heart Attack, cardiac arrest