ഹൃദയം തകരുന്നു; വാണി ജയറാമിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ രാജ്യം


മൂന്ന് ദിവസം മുന്‍പ് വാണി ജയറാം തന്നെ വിളിച്ചിരുന്നുവെന്നും മരണവാര്‍ത്ത ഉള്‍ക്കൊള്ളാനാകുന്നില്ലെന്നുമാണ് ഗായിക കെ.എസ് ചിത്ര പ്രതികരിച്ചത്.

വാണി ജയറാം| Photo: Mathrubhumi Archives

ഗായിക വാണി ജയറാമിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ആരാധകരും സിനിമാ-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും. ചെന്നൈയിലെ വസതിയില്‍ ശനിയാഴ്ച ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നെറ്റിയില്‍ ഒരു പൊട്ടലുണ്ടെന്നാണ് പോലീസ് പറയുന്നത്. മരണകാരണം എന്തെന്ന് വ്യക്തമായിട്ടില്ല.

മൂന്ന് ദിവസം മുന്‍പ് വാണി ജയറാം തന്നെ വിളിച്ചിരുന്നുവെന്നും മരണവാര്‍ത്ത ഉള്‍ക്കൊള്ളാനാകുന്നില്ലെന്നുമാണ് ഗായിക കെ.എസ് ചിത്ര പ്രതികരിച്ചത്. മൂന്ന് ദിവസം മുന്‍പ് എന്നെ ഫോണില്‍ വിളിച്ചതേയുള്ളൂ. ഇത് സത്യം തന്നെയാണോ? ഞാന്‍ പങ്കെടുത്ത ഒരു പരിപാടിയില്‍ വാണിയമ്മ അതിഥിയായി വന്നത് ഈയിടെയാണ്. പത്മഭൂഷണ്‍ കിട്ടിയതിന് അമ്മയെ ഞങ്ങള്‍ ആദരിച്ചു. ഒരു സാരി ഞാന്‍ സമ്മാനമായി നല്‍കിയിരുന്നു. അതിന് ശേഷം എന്നെ വിളിച്ച് സാരി ഇഷ്ടമായെന്ന് പറഞ്ഞിരുന്നു. എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. എനിക്ക് എന്താണ് പറയേണ്ടത് എനിക്കറിയില്ല. വാണിയമ്മ സംഗീതലോകത്തിന് ഒരുപാട് സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്. ഒരു പാട്ട് ഒറ്റതവണ കേട്ടാല്‍ മതി പെട്ടന്ന് പഠിച്ചെടുക്കും. തമിഴില്‍ ഞാന്‍ ഏറ്റവു കൂടുതല്‍ ഡ്യൂവറ്റ് പാടിയത് വാണിയമ്മയ്ക്ക് ഒപ്പമായിരിക്കും. എനിക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല ഈ മരണം' - കെ.എസ് ചിത്ര പറഞ്ഞു.

വളരെ ദുഃഖകരമായ വാര്‍ത്തയാണെന്നും വിലമതിക്കുന്ന ഒരു വ്യക്തിയെക്കൂടി നഷ്ടമായിരിക്കുന്നുവെന്ന് ഖുശ്ബു കുറിച്ചു.

പത്തൊമ്പത് ഭാഷകളിലായി ഹൃദയഹാരിയായ ആയിരത്തിലധികം ഗാനങ്ങള്‍ സമ്മാനിച്ച പ്രിയഗായിക പത്മഭൂഷണ്‍ വാണിജയറാം നമ്മെ വിട്ടുപിരിഞ്ഞു. നമ്മള്‍ എന്നെന്നും നെഞ്ചോടു ചേര്‍ത്തുപിടിച്ച നിരവധി ശ്രുതിമധുരങ്ങളായ ഗാനങ്ങള്‍ നല്‍കിയ ആ അനുഗ്രഹീത ഗായിക ദേശീയ അവാര്‍ഡുകളടക്കം ഒട്ടേറെ അംഗീകാരങ്ങള്‍ നേടുകയുണ്ടായി. വേദനയോടെ ആദരാഞ്ജലികള്‍. മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം പോലും വാണി ജയറാമിനെക്കുറിച്ച് ഭര്‍ത്താവ് ശരത്കുമാറിനോട് സംസാരിച്ചതേയുള്ളുവെന്നും മരണത്തില്‍ അതിയായ ഞെട്ടല്‍ രേഖപ്പെടുത്തുന്നുവെന്നും നടി രാധിക ശരത്കുമാര്‍ പ്രതികരിച്ചു.

വളരെ ദുഃഖകരമായ വാര്‍ത്ത, കഴിഞ്ഞ ആഴ്ചയായിരുന്നു വാണി മാം പത്മഭൂഷണ്‍ നല്‍കി ആദരിക്കപ്പെട്ടത്. വാണി മാമിന്റെ സംഗീതം എക്കാലവും നിലനില്‍ക്കുമെന്ന് ഗായിക സുജാത കുറിച്ചു.

ഏഴു സ്വരങ്ങളില്‍ ഈ ലോകത്തെയാകെ ആവാഹിച്ച മാസ്മരിക ശബ്ദം. എന്നും യുവത്വത്തിന്റെ ഊര്‍ജം കാത്ത് സൂക്ഷിച്ച ആലാപന ശൈലി. 19 ഭാഷകളില്‍ പെയ്തിറങ്ങിയ പതിനായിരത്തിലധികം ഗാനങ്ങള്‍. തലമുറകളെ കീഴടക്കി പൂര്‍ണതയില്‍ എത്തിയ കലാസപര്യ. വാണി ജയറാമിന്റെ മധുര സ്വരം സംഗീതാസ്വാദകര്‍ക്ക് മറക്കാനാകില്ല. വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി.. നാടന്‍ പാട്ടിലെ മൈന... ഏതോ ജന്മ കല്‍പനയില്‍... കിളിയേ കിളി കിളിയേ... ഓലഞ്ഞാലി കുരുവീ... ഉള്‍പ്പെടെ എത്രയെത്ര ഗാനങ്ങള്‍. ജന്‍മ വീഥികളില്‍ എന്നും നിങ്ങളുണ്ടാകും. വാണി ജയറാമിന് വിട... ആദരവോടെ പ്രണാമം...- പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

Content Highlights: Vani Jayaram singer passed away, music lovers pay tribute to singer

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


PM MODI

1 min

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മോദി; നിര്‍മാണം വിലയിരുത്തി

Mar 30, 2023

Most Commented