വാണി ജയറാം, കെ.എസ് ചിത്ര
ഗായിക വാണി ജയറാമിന്റെ വിയോഗത്തില്‍ പ്രതികരണവുമായി കെ.എസ് ചിത്ര. അപ്രതീക്ഷിതമാണ് വിയോഗമെന്നും തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നും ചിത്ര പറഞ്ഞു.
"മൂന്ന് ദിവസം മുന്‍പ് എന്നെ ഫോണില്‍ വിളിച്ചതേയുള്ളൂ. ഇത് സത്യം തന്നെയാണോ? ഞാന്‍ പങ്കെടുത്ത ഒരു പരിപാടിയില്‍ വാണിയമ്മ അതിഥിയായി വന്നത് ഈയിടെയാണ്. പത്മഭൂഷണ്‍ കിട്ടിയതിന് അമ്മയെ ഞങ്ങള്‍ ആദരിച്ചു. ഒരു സാരി ഞാന്‍ സമ്മാനമായി നല്‍കിയിരുന്നു. അതിന് ശേഷം എന്നെ വിളിച്ച് സാരി ഇഷ്ടമായെന്ന് പറഞ്ഞിരുന്നു. എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. എനിക്ക് എന്താണ് പറയേണ്ടത് എനിക്കറിയില്ല. വാണിയമ്മ സംഗീതലോകത്തിന് ഒരുപാട് സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്. ഒരു പാട്ട് ഒറ്റതവണ കേട്ടാല്‍ മതി പെട്ടന്ന് പഠിച്ചെടുക്കും. തമിഴില്‍ ഞാന്‍ ഏറ്റവു കൂടുതല്‍ ഡ്യൂവറ്റ് പാടിയത് വാണിയമ്മയ്ക്ക് ഒപ്പമായിരിക്കും. എനിക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല ഈ മരണം" - കെ.എസ് ചിത്ര പറഞ്ഞു.
ചെന്നൈയിലെ വസതിയില്‍ ശനിയാഴ്ച ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നെറ്റിയില്‍ ഒരു പൊട്ടലുണ്ടെന്നാണ് പോലീസ് പറയുന്നത്.
തമിഴ്‌നാട്ടിലെ വെല്ലൂരില്‍ 1945-ലായിരുന്നു വാണി ജയറാം ജനിക്കുന്നത്. കലൈവാണി എന്നായിരുന്നു യഥാര്‍ത്ഥ പേര്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുള്‍പ്പെടെ 19 ഭാഷകളിലായി അവര്‍ ഗാനങ്ങള്‍ ആലപിച്ചു.
Content Highlights: vani jayaram singer passed away, ks chithra about vani jayaram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..