വാണി ജയറാം, ഗായികയുടെ ചെന്നൈയിലെ വീട്ടിലെ സഹായി മാധ്യമങ്ങളോട് സംസാരിക്കുന്നു
ചെന്നൈ: ഗായിക വാണി ജയറാമിന്റെ മരണത്തില്‍ പ്രതികരണവുമായി ചെന്നൈയിലെ വസതിയിലെ സഹായിയായ യുവതി. രാവിലെ ജോലിക്ക് വന്നപ്പോള്‍, ബെല്ലടിച്ചിട്ടും ഫോണ്‍ വിളിച്ചിട്ടും പ്രതികരണം ഇല്ലാതായതിനെ തുടര്‍ന്ന് അയല്‍വാസികളെയും പിന്നീട് പോലീസിനെയും അറിയിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.
മുറിയില്‍ തറയില്‍ കിടക്കുന്ന തരത്തിലായിരുന്നു മൃതദേഹമെന്ന് അവര്‍ അറിയിച്ചു. ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
പത്തേ മുക്കാലിന് താന്‍ ജോലിയ്‌ക്കെത്തി. ആദ്യ ബെല്ലടിച്ചപ്പോള്‍ പ്രതികരണമുണ്ടായില്ല. വീണ്ടും ബെല്ലടിച്ചു നോക്കി. ഫോണ്‍ വിളിച്ചു നോക്കിയപ്പോഴും എടുത്തില്ല. തുടര്‍ന്ന് അയല്‍വാസികളെ അറിയിക്കുകയും അവര്‍ പോലീസിനെ വിളിക്കുകയുമായിരുന്നു. മുറിയില്‍ തറയില്‍ വീണു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹമെന്നും അവര്‍ പറഞ്ഞു. വാണി ജയറാമിന്റെ മരണകാരണം എന്തെന്ന് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: Vani Jayaram passed away, Vani Jayaram dies in chennai
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..