വാണി ജയറാം | ഫോട്ടോ: കെ.കെ സന്തോഷ്
ചെന്നൈ: അന്തരിച്ച ഗായിക വാണി ജയറാമിന്റെ സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ചെന്നൈ ബസന്റ് നഗറിലെ ശ്മശാനത്തില്‍ വച്ച് നടക്കും. സിനിമാപ്രവര്‍ത്തകരും സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം.
ചെന്നൈ നുങ്കംപാക്കത്തിലെ വസതിയിലാണ് ശനിയാഴ്ച രാവിലെ നിലത്തുവീണു കിടക്കുന്ന നിലയില്‍ ഗായികയെ കണ്ടെത്തിയത് . ഭര്‍ത്താവിന്റെ മരണശേഷം മൂന്നു വര്‍ഷമായി ഒറ്റയ്ക്കായിരുന്നു താമസം. വീട്ടുജോലിക്കാരിയായിരുന്ന യുവതി രാവിലെ ജോലിക്ക് വന്നപ്പോള്‍, ബെല്ലടിച്ചിട്ടും ഫോണ്‍ വിളിച്ചിട്ടും പ്രതികരണം ഇല്ലാതായതിനെ തുടര്‍ന്ന് അയല്‍വാസികളെയും പിന്നീട് പോലീസിനെയും അറിയിക്കുകയായിരുന്നു.
പൊലീസ് എത്തി വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ കടന്നപ്പോള്‍ വാണി ജയറാമിനെ തറയില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. നെറ്റിയില്‍ മുറിവുണ്ടായിരുന്നു. മുറിയിലെ ടീപ്പോയില്‍ തലയിടിച്ചു വീണതാകാമെന്നാണ് പൊലീസ് നിഗമനം. ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം മരണം സ്ഥിരീകരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.
Content Highlights: Vani Jairam passed away, funeral will be held on Sunday Vani Jayaram singer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..