അനു സിതാര നായികയായെത്തുന്ന തമിഴ് ചിത്രം 'വന'ത്തിന്റെ ട്രെയ്ലർപുറത്തിറങ്ങി. വെട്രി നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകണ്ഠൻ ആനന്ദ് ആണ്. അനുവിന്റെ മൂന്നാമത്തെ തമിഴ് ചിത്രമാണിത്.

വിക്രം മോഹനാണ് ഛായാ​ഗ്രഹണം. റോൺ ഏതൻ യോഹൻ സം​ഗീതം നൽകുന്നു. ശ്രീകണ്ഠൻ, മാധവ, ഐസക് ബേസിൽ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ​ഗോൾഡൻ സ്റ്റാർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ​ഗ്രേസ് ജയന്തി റാണി, ജെപി അമലൻ, ജെപി അലക്സ് എന്നിവർ ചേർന്നാണ് നിർമാണം.

മമ്മൂട്ടി നായകനായെത്തിയ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കമാണ് അനു സിതാര നായികയായെത്തി തീയേറ്ററിൽ പ്രദർശനത്തിനെത്തിയ അവസാന ചിത്രം. ദുൽഖർ സൽമാൻ നിർമിച്ച് ഓടിടി റിലീസായി പ്രദർശനത്തിനെത്തിയ മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും അനു സിതാര എത്തിയിരുന്നു.

നവാഗതനായ ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന അനുരാധ Crime No.59/2019' എന്ന ചിത്രമാണ് അനു സിതാരയുടെ മറ്റൊരു പുതിയ ചിത്രം. ഇന്ദ്രജിത്ത് സുകുമാരനാണ് ചിത്രത്തിൽ നായകനായെത്തുന്നത്. 

content highlights : Vanam Tamil movie Trailer Vetri Anu Sithara Smruthi Venkat Srikantan Anand Ron Ethan Yohann