
കക്ഷി അമ്മിണിപ്പിള്ള, മനോഹരം, ചിത്രീകരണം തുടങ്ങാനിരിക്കുന്ന മലനാടന്‍ റെട്രോ എന്നി ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയ സാമുവല്‍ എബിയാണ് സംഗീത സംവിധാനം. ആദിമധ്യാന്തം, ഗോഡ്സേ, വരി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ജലീല്‍ ബാദുഷയാണ് ഛായാഗ്രാഹകന്‍. അതുല്‍ വിജയ് എഡിറ്റിങ്ങും സുഗേഷ് നാരായണന് കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. സുജില്‍ മാങ്ങാട് ക്രീയേറ്റീവ് ഡയറക്റ്ററും ശ്യാംശീ അസോസിയേറ്റ് ഡയറക്റ്ററുമാണ്. പോസ്റ്റര്‍ ഡിസൈന്‍ ജിജു ഗോവിന്ദന്.
തിരുവനന്തപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. താരനിര്‍ണ്ണയവും മറ്റ് അണിയറ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. സെപ്റ്റംബര്‍ അവസാനമാരംഭിക്കുന്ന സിനിമയുടെ ചിത്രീകരണം കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും പൂര്‍ത്തിയാക്കുക.
Content Highlights: Van Gogh Movie, Prashob Ravi, Malayalam Movie News
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..