'ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നും രാത്രിയിൽ സ്ത്രീയുടെ നിലവിളി'; വാർത്ത സിനിമയായെത്തുന്നു


2 min read
Read later
Print
Share

ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ

കോട്ടയം മെഡിക്കൽ കോളേജിൽ രണ്ട് വർഷം മുൻപ് നടന്ന ദുരൂഹ സംഭവ പരമ്പര മലയാളത്തിൽ സിനിമയായെത്തുന്നു. മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ നിന്നും അർധരാത്രി സ്ത്രീയുടെ നിലവിളി ശബ്ദം ഉയരുന്ന സംഭവം അന്ന് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. പ്രസവവാർഡിന് സമീപമമായിരുന്നു പൊളിഞ്ഞുവീഴാറായ കെട്ടിടം. ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പേടിമൂലം പുറത്തിറങ്ങാൻ പോലും കഴിയാത്ത ദിവസങ്ങളായിരുന്നു തുടർന്നുണ്ടായത്. അധികൃതരുടെ പരാതിയേത്തുടർന്ന് പോലീസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഈ സംഭവത്തിന്റെ ചുവട് പിടിച്ചാണ് ഇന്ദ്രൻസ് നായകനാകുന്ന വാമനൻ എന്ന സിനിമയുടെ തിരക്കഥ. ചിത്രീകരണം പൂർത്തിയായ സിനിമ ഡിസംബർ 16ന് തീയേറ്ററുകളിൽ എത്തും. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് സംവിധായകനും രചയിതാവുമായ എ.ബി.ബിനിൽ കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന സംഭവങ്ങൾ വിശദീകരിച്ചത്. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനേത്തുടർന്ന് താൻ നടത്തിയ അന്വേഷണമാണ് ചിത്രത്തിന്റെ രചനയിലേക്ക് നയിച്ചതെന്ന് ബിനിൽ പറഞ്ഞു.

അലറിക്കരയുന്ന സ്ത്രീയുടെ ശബ്ദമായിരുന്നു ആശുപ്രത്രി ജീവനക്കാരും രോഗികളും കേട്ടിരുന്നത്. മെഡിക്കൽ കോളേജിലെ ഉന്നത ഉദ്യോഗസ്ഥരും സംഭവം സ്ഥിരീകരിച്ചിരുന്നു. അറിഞ്ഞ് കേട്ട് വന്ന പ്രാദേശിക രാഷ്ട്രീയ പ്രവർത്തകരും സമീപവാസികളും രാത്രികളിൽ ശബ്ദം കേട്ടിരുന്നു. പക്ഷേ ആരും ശബ്ദം കേട്ട ഭാഗത്തേക്ക് രാത്രിയിൽ പോകാൻ തയ്യാറായില്ല. നിരവധി മരണങ്ങൾ നടന്നിട്ടുള്ള വാർഡുകളുടെ സാമീപ്യം കൊണ്ട് പലരും ഭയന്ന് പിൻമാറുകയായിരുന്നു. ഇതോടെ ആശുപത്രി അധികൃതർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.

അത്യന്തം ദുരൂഹത നിറഞ്ഞ ഹൊറർ ത്രില്ലറായാണ് വാമനൻ അണിയിച്ചൊരുക്കിയിട്ടുള്ളത്. മൂവി ഗ്യാങ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ ബാബുവാണ് നിർമ്മാണം. വാമനൻ എന്ന വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്. ഹൊറർ സൈക്കോ ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രത്തിൽ സീമ ജി നായർ, ബൈജു, നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ, ദിൽഷാന ദിൽഷാദ്, അരുൺ ബാബു, ജെറി തുടങ്ങിയവർ അഭിനയിക്കുന്നു.

സമ അലി സഹ നിർമ്മാതാവായ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ രഘു വേണുഗോപാൽ, ഡോണ തോമസ്, രാജീവ് വാര്യർ, അശോകൻ കരുമത്തിൽ, ബിജുകുമാർ കവുകപറമ്പിൽ, സുമ മേനോൻ എന്നിവരാണ്. അരുൺ ശിവൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സന്തോഷ് വർമ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികൾക്ക് ഈണം പകരുന്നത് മിഥുൻ ജോർജ് ആണ്. എഡിറ്റർ- സൂരജ് അയ്യപ്പൻ. പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, ആർട്ട്- നിഥിൻ എടപ്പാൾ, മേക്കപ്പ് - അഖിൽ ടി രാജ്, കോസ്റ്റ്യും- സൂര്യ ശേഖർ. പിആർ ആന്റ് മാർക്കറ്റിങ്- കൺടന്റ് ഫാക്ടറി. സോഷ്യൽ മീഡിയ മാർക്കറ്റിങ്: ഒപ്പറ. സാഗ ഇന്റർനാഷണലിന്റെ സഹകരണത്തോടെ മൂവീ ഗാങ് റിലീസ് ആണ് ചിത്രം ഡിസംബർ 16ന് തിയേറ്ററുകളിൽ എത്തിക്കുന്നത്.

Content Highlights: Vamanan movie to hit theatres on december 16

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Vivek Agnihotri

നാണക്കേട്, ഇക്കാലത്തൊക്കെ എങ്ങനെയാണ് മൂന്ന് തീവണ്ടികൾ കൂട്ടിയിടിക്കുന്നത്? -വിവേക് അ​ഗ്നിഹോത്രി

Jun 3, 2023


Rajasenan

ബിജെപിയിൽ ചേർന്നതോടെ സുഹൃത്തുക്കൾ അകന്നു, കാണുമ്പോൾ ചിരിച്ചവർ തിരിഞ്ഞുനടന്നു -രാജസേനൻ

Jun 3, 2023


nithin gopi actor passed away  kannda film serial actor

1 min

യുവ നടന്‍ നിതിന്‍ ഗോപി അന്തരിച്ചു

Jun 3, 2023

Most Commented