അജിത് നായകനായി ഒരുങ്ങുന്ന വലിമൈ എന്ന തമിഴ് ചിത്രത്തിന്റെ ​സ്പെഷൽ ഗ്ലിംസ് വിഡിയോ പുറത്തിറങ്ങി.

ബൈക്ക് റേസിങ്ങും സ്റ്റണ്ട് സീക്വൻസുകളും കൊണ്ട് ത്രില്ലടിപ്പിക്കുന്നതാണ് പുതിയ വീഡിയോ. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന് ഇന്ത്യയിൽ നിന്നുള്ള ഉത്തരം എന്നാണ് തല ആരാധകർ വീഡിയോയ്ക്ക് കമന്റുകൾ നൽകുന്നത്. 

നേർക്കൊണ്ട പാർവൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഐ.പി.എസ് ഓഫീസറായിട്ടാണ് അജിത് എത്തുന്നത്. അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് റഷ്യയിൽ പൂർത്തിയായത്. അടുത്ത വർഷം പൊങ്കലിന് വിജയ് ചിത്രം ബീസ്റ്റിന് ഒപ്പമാകും വലിമൈയും പ്രദർശനത്തിന് എത്തുക. 

കാർത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും അജിത്തിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ബോളിവുഡ് താരം ജോൺ എബ്രഹാം തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് " വലിമൈ ". 

ബോണി കപൂറാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രാഹണം- നീരവ് ഷാ.

content highlights : valimai movie glimpse Video ajith H vinod