അജിത് പക്ഷാഘാതത്തിന്റെ വക്കിലെത്തിയിരുന്നു; ബൈക്ക് സ്റ്റണ്ട് അനുകരിക്കരുത്- ഡോക്ടര്‍


എല്ലാ സുരക്ഷാക്രമീകരണങ്ങളുമൊരുക്കി അടച്ചിട്ട റോഡിലായിരുന്നു അജിത്ത് ആക്ഷന്‍ രംഗങ്ങള്‍ ചെയ്തത്. അദ്ദേഹത്തെ സഹായിക്കാനായി ബൈക്ക് സ്റ്റണ്ട് വിദഗ്ധരുമുണ്ടായിരുന്നു. ചിത്രീകരണത്തിനിടെ അഞ്ച് തവണ അജിത്തിന് പരിക്കേറ്റു.

'വലിമൈ'യിൽ അജിത്‌

അജിത് നായകനായ 'വലിമൈ' തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഒട്ടേറെ ബൈക്ക് സ്റ്റണ്ട് രംഗങ്ങളുണ്ട്. മോട്ടോര്‍സൈക്കിള്‍ പ്രേമിയായ അജിത് ഡ്യൂപ്പില്ലാതെയാണ് ഒട്ടുമിക്ക് ആക്ഷന്‍ രംഗങ്ങളും ചെയ്തത്. ചിത്രീകരണത്തിനിടെ അജിത്തിന് ഒട്ടേറെത്തവണ പരിക്കേറ്റിരുന്നു. സിനിമയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് യുവാക്കള്‍ ബൈക്ക് സ്റ്റണ്ട് അനുകരിക്കരുതെന്ന് പറയുകയാണ് അജിത്തിനെ ചികിത്സിച്ച ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോക്ടര്‍ നരേഷ് പത്മനാഭന്‍.

''എല്ലാ സുരക്ഷാക്രമീകരണങ്ങളുമൊരുക്കി അടച്ചിട്ട റോഡിലായിരുന്നു അജിത്ത് ആക്ഷന്‍ രംഗങ്ങള്‍ ചെയ്തത്. അദ്ദേഹത്തെ സഹായിക്കാനായി ബൈക്ക് സ്റ്റണ്ട് വിദഗ്ധരുമുണ്ടായിരുന്നു. ചിത്രീകരണത്തിനിടെ അഞ്ച് തവണ അജിത്തിന് പരിക്കേറ്റു. പക്ഷാഘാതത്തിന്റെ വക്കിലെത്തിയ സാഹചര്യം പോലുമുണ്ടായിട്ടുണ്ട്. സിനിമയില്‍ അജിത് ബൈക്കില്‍ നിന്ന് വീഴുന്ന രംഗങ്ങളുണ്ട്. ജീവിതത്തില്‍ വീണുപോയാലും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയുമെന്ന സന്ദേശമാണ് അതില്‍ നിന്ന് ഉള്‍ക്കൊള്ളേണ്ടത്. അല്ലാതെ അതിനെ പൊതുനിരത്തില്‍ സറ്റണ്ട് ചെയ്യാനുള്ള ആഹ്വാനമായി കരുതരുത്.

കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി പരിക്കുകളെ തുടര്‍ന്ന് അജിത്തിന്റെ തോളെല്ലിനും നട്ടെല്ലിനും കാലിനുമെല്ലാം ശസ്ത്രക്രിയ ചെയ്തിട്ടുണ്ട്. ശസ്ത്രക്രിയക്ക് ശേഷവും ഇത്തരത്തില്‍ മനോഹരമായി സ്റ്റണ്ട് ചെയ്യാന്‍ സാധിക്കുന്നത് അത്ഭുതമാണ്. അജിത്തിന്റെ സെര്‍വിക്കല്‍ നട്ടെല്ലില്‍, ഡിസെക്ടമി സര്‍ജറി രണ്ട് തലങ്ങളില്‍ നടത്തിയിട്ടുണ്ട്. നാഡീവ്യവസ്ഥയില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന നട്ടെല്ലില്‍ നിന്ന് ഒരു അസ്ഥി നീക്കം ചെയ്യേണ്ടി വന്നു. താഴത്തെ മുതുകിന് ഒടിവുണ്ടായി, പക്ഷാഘാതം പിടിപെടാന്‍ സാധ്യതയുള്ള അവസ്ഥയോട് അടുത്തെത്തിയിരുന്നു. ലംബര്‍ ഡിസെക്ടമിയും അദ്ദേഹത്തില്‍ നടത്തിയിട്ടുണ്ട്. കാല്‍മുട്ടിന്റെ രണ്ട് സന്ധികളിലും ലിഗമെന്റ് ടിയര്‍ ഓപ്പറേഷന്‍ നടത്തി. രണ്ട് തോളിലും ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന് ബൈസെപ്സ് ടെന്‍ഡോണ്‍ ടിയര്‍ സംഭവിച്ചിരുന്നു, ഞങ്ങള്‍ക്ക് അത് ശസ്ത്രക്രിയയിലൂടെ വീണ്ടും ഘടിപ്പിക്കേണ്ടി വന്നു- ഡോക്ടര്‍ പറയുന്നു.

അജിത്ത് അഭിനയിക്കുന്നത് കണ്ട് ഒരിക്കലും നിങ്ങള്‍ അത് അനുകരിക്കാന്‍ ശ്രമിക്കരുത്. പൊതുനിരത്തില്‍ മറ്റുള്ളവര്‍ക്കും നിങ്ങള്‍ക്കും ഭീഷണിയാകുന്ന തരത്തില്‍ യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെ ബൈക്ക് സറ്റണ്ട് ചെയ്താല്‍ അത് വലിയ ദുരന്തത്തില്‍ കലാശിക്കും''- നരേഷ് പത്മനാഭന്‍ പറഞ്ഞു.

Content Highlights: Valimai, Bike Stunt, Ajith Kumar, Naresh Padmanabhan doctor of actor warns fans


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented