'വലിമൈ'യിൽ അജിത്
അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'വലിമൈ'യുടെ ഗ്രാന്‍ഡ് ഗാല ഷോ മലേഷ്യയില്‍ വച്ച് നടന്നു. മാലിക് സ്ട്രീംസ് കോര്‍പറേഷന്റെ പിന്തുണയോടെ മലേഷ്യ തല അജിത് ഫാന്‍ ക്ലബ്ബ് നടത്തിയ ഈ ഷോ വന്‍ വിജയകരമായിരുന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ വലിമൈ ഇപ്പോള്‍ മലേഷ്യയിലും തരംഗമായിരിക്കുകയാണ്.
മലേഷ്യയിലെ മാനവ വിഭവശേഷി മന്ത്രിയായ വൈ ബി ഡാറ്റുക് സെരി എം ശരവണന്‍ ആണ് പരിപാടിയുടെ വിശിഷ്ടാഥിതിയായി എത്തിയത്. അജിത്തിന്റെ കടുത്ത ആരാധകന്‍ കൂടിയാണ് അദ്ദേഹം. കൂടാതെ മാലിക് സ്ട്രീംസിന്റെ സി ഈ ഒ ആയ ഡാറ്റോ അബ്ദുള്‍ മാലിക് ദസ്തകീറിന്റെ സാന്നിധ്യത്തില്‍ ഗ്രാന്‍ഡ് ഗാല ഷോ ഗംഭീരമായി അരങ്ങേറി.
ഇന്ത്യയില്‍ നിന്ന് വരുത്തിച്ച സൂപ്പര്‍ബൈക്കര്‍മാരുടെ വാഹനവ്യൂഹവും ലയണ്‍ ഡാന്‍സും മറ്റ് കലാപരിപാടികളും നിറഞ്ഞ ഒരു വലിയ ഗാല തന്നെയായിരുന്നു മലേഷ്യയില്‍ നടന്നത്. അജിത്തിന്റെ ആരാധകരായ അമ്പത്തേഴിലധികം വിശിഷ്ട വ്യക്തികളെ സംഘടിപ്പിച്ച് ഗാല ഷോവില്‍ മാലിക് സ്ട്രീംസ് പങ്കെടുപ്പിച്ചു. ചാരിറ്റി ട്രസ്റ്റിനായി മലേഷ്യന്‍ കറന്‍സിയായ 5000 റിംഗിറ്റ് സ്‌പോണ്‍സര്‍ ചെയ്തു. ഇതുകൂടാതെ ലിമിറ്റഡ് എഡിഷന്‍ സാനിറ്റിസെറുകളും സ്‌നാക്ക്സും അതിഥികള്‍ക്ക് നല്‍കുകയുണ്ടായി. കോവിഡ്19 കാലത്തും ദുരിതാശ്വാസത്തിനുമൊക്കെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്ത് പേരുകേട്ട സംഘടനയാണ് മലേഷ്യ അജിത് ഫാന്‍ ക്ലബ്ബ്. ഒരു യൂത്ത് എംപവര്‍മെന്റ് എന്‍ ജി ഒ എന്ന നിലയ്ക്ക് ഒട്ടേറെ യൂത്ത് പ്രോഗ്രാമുകളും സംഘടിപ്പിച്ചിട്ടുണ്ട്. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്
Content Highlights: valimai, Ajith film, Valimai in Malaysia, Grand Gala show
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..