vakkeel Saab trailer
പവൻ കല്യാൺ നായകനായെത്തുന്ന വക്കീൽ സാബിന്റെ ട്രെയ്ലർ പുറത്ത്. നിവേദ തോമസ്, അഞ്ജലി, അനന്യ നാഗല്ല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അമിതാഭ് ബച്ചൻ കേന്ദ്ര കഥാപാത്രമായെത്തിയ ബോളിവുഡ് ചിത്രം പിങ്കിന്റെ തെലുങ്ക് റീമേയ്ക്കാണ് വക്കീൽ സാബ്. താപ്സി പന്നു, കീർത്തി കുൽഹാരി, ആൻഡ്രിയ താരിയാങ്ങ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. അമിതാഭ് ബച്ചൻ അവതരിപ്പിച്ച വക്കീൽ കഥാപാത്രത്തെയാണ് തെലുങ്കിൽ പവൻ കല്യാൺ അവതരിപ്പിക്കുന്നത്. ശ്രുതി ഹാസനും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
ശ്രീരാം വേണു സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ബോണി കപൂറും ദിൽ രാജുവും ചേർന്നാണ്. തമൻ ആണ് സംഗീതം.
Content Highlights : vakeel saab movie trailer pawan kalyan nivetha thomas anjali april 9 release
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..