കണ്ണൂര്‍:  നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് ഗായിക വൈക്കം വിജയലക്ഷ്മി പിന്‍മാറി. തൃശൂര്‍ സ്വദേശി സന്തോഷായി മാര്‍ച്ച് 29 നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വൈക്കം വിജയലക്ഷ്മി തന്നെയാണ് കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 

കല്യാണത്തിന് മുന്‍പ് വച്ച വ്യവസ്ഥകളില്‍ നിന്ന് സന്തോഷ് വ്യതിചലിച്ചതിനാലാണ് വിവാഹത്തില്‍ നിന്ന് പിന്മാറുന്നതെന്ന് വിജയലക്ഷി പറഞ്ഞു. വിവാഹശേഷം സംഗീത പരിപാടി നടത്താതെ സംഗീത അധ്യാപികയായി ജോലി നോക്കിയാല്‍ മാത്രം മതിയെന്നും സന്തോഷ് പറഞ്ഞു. കൂടാതെ വിവാഹശേഷം തന്റെ വീട്ടില്‍ താമസിക്കാമെന്ന് സന്തോഷ് വാക്കു തന്നിരുന്നുവെങ്കിലും സന്തോഷിന്റെ ബന്ധുവീട്ടില്‍ താമസിക്കണമെന്ന് ആവശ്യപ്പെട്ടെന്നും വിജയലക്ഷ്മി പറയുന്നു.