വൈക്കം വിജയലക്ഷ്മി | ഫോട്ടോ: ശ്രീജിത്ത് പി രാജ് | മാതൃഭൂമി
സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ കാറ്റേ കാറ്റേ എന്ന ആദ്യഗാനത്തിലൂടെ തന്നെ മലയാളചലച്ചിത്രഗാനലോകത്ത് തന്റേതായ ഇരിപ്പിടം കണ്ടെത്തിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. മലയാളത്തിനുപുറമേ തമിഴിലും വിജയലക്ഷ്മിയുടെ പാട്ടുകൾ ഹിറ്റായി. സംഗീതം പോലെ തന്നെ വിജയലക്ഷ്മിയുടെ വിവാഹവും വിവാഹമോചനവും വാർത്തകളിലിടംപിടിച്ചിരുന്നു. തന്റെ വിവാഹമോചനത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് വൈക്കം വിജയലക്ഷ്മി.
നടി ഗൗതമിയോട് ഒരു അഭിമുഖത്തിനിടെയായിരുന്നു വൈക്കം വിജയലക്ഷ്മിയുടെ തുറന്നുപറച്ചിൽ. എന്ത് ചെയ്താലും അദ്ദേഹം നെഗറ്റീവായാണ് പറയുകയെന്ന് അവർ പറഞ്ഞു. കൈകൊട്ടുന്നത്, താളംപിടിക്കുന്നത് ഒന്നും ഇഷ്ടമായിരുന്നില്ല. ഇത്രസമയം കഴിഞ്ഞാൽ പാടാൻ പാടില്ല. ഒരു സാഡിസ്റ്റായിരുന്നു. കരയാനേ നേരമുണ്ടായിരുന്നുള്ളൂ. തന്റെ അച്ഛനേയും അമ്മയേയും എന്നിൽ നിന്നും അകറ്റി. അതൊന്നും താങ്ങാൻ പറ്റിയിരുന്നില്ലെന്നും അവർ പറഞ്ഞു.
എന്റെ സാഹചര്യവും അവസ്ഥയും അറിഞ്ഞല്ലേ വിവാഹം കഴിച്ചതെന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. അങ്ങനെ ഞാനാണ് പിരിയാമെന്ന് തീരുമാനിച്ചത്. എനിക്കെന്താണ് തോന്നുന്നത്, അതനുസരിച്ച് ചെയ്യാനാണ് അച്ഛനും അമ്മയും പറഞ്ഞത്.
നമുക്ക് പ്രധാനം സംഗീതവും സന്തോഷവുമാണ്. ഇത്രയൊക്കെ സഹിച്ച് ജീവിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. ഒരു പല്ലിന് കേടുവന്നാൽ ഒരളവുവരെ സഹിക്കുമല്ലേ. വേദന തീരെ സഹിക്കാൻ പറ്റാതാവുമ്പോൾ പറിച്ചുകളഞ്ഞല്ലേ പറ്റൂ. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതേണ്ട. ജീവിതം നമ്മുടെയാണല്ലോ എന്നും വിജയലക്ഷ്മി പറഞ്ഞു.
Content Highlights: vaikom vijayalakshmi interaction with actress gautami, vaikom vijayalakshmi divorce
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..