ജയ് ഗാന്ധിക്കൊപ്പം വെെഭവി , വെെഭവി ഉപാധ്യായ | PHOTO: INSTAGRAM/ JAI GANDHI, VAIBHAVI UPADHYAYA
കുറച്ചുദിവസങ്ങൾക്ക് മുൻപാണ് നടി വൈഭവി ഉപാധ്യായ വാഹനാപകടത്തില്‍ മരിച്ചത്. ഹിമാചല്‍പ്രദേശില്‍ വെച്ചുണ്ടായ കാര്‍ അപകടത്തിലായിരുന്നു നടിയുടെ വിയോഗം. ഇപ്പോഴിതാ വൈഭവി ഉപാധ്യായയെക്കുറിച്ചുള്ള ഓർമകൾ വൈകാരികമായ കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടിയുടെ പ്രതിശ്രുത വരൻ ജയ് ഗാന്ധി.
വെെഭവിയെക്കുറിച്ചുള്ള ഓര്‍മകള്‍ എന്നും തന്നിൽ പുഞ്ചിരി സമ്മാനിക്കുമെന്ന് ജയ് കുറിച്ചു. കുറച്ച് സമയത്തേയ്‍ക്ക് തനിക്ക് വെെഭവിയെ തിരികെ ലഭിക്കുമെങ്കിൽ പതിവുപോലെ വീണ്ടും ഇരുന്ന് സംസാരിക്കാമെന്നും ജയ് എഴുതി. നീ ഇവിടെ ഇല്ലെന്നത് എന്നെ എപ്പോഴും വേദനിപ്പിക്കും. പക്ഷേ നമ്മൾ വീണ്ടും കണ്ടുമുട്ടുന്നത് വരെ നീ എന്റെ ഹൃദയത്തിൽ ഉണ്ടാകും, ജയ് ഗാന്ധി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിരവധിയാളുകളാണ് ജയ് ഗാന്ധിയുടെ വെെകാരികമായ കുറിപ്പിന് മറുപടി രേഖപ്പെടുത്തുന്നത്.
വൈഭവി- ജയ് ഗാന്ധി വിവാഹം ഈ വർഷം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. അപകടം നടക്കുമ്പോൾ കാറില്‍ നടിയ്‌ക്കൊപ്പം ജയ് ഗാന്ധിയും ഉണ്ടായിരുന്നു. വളവ് തിരിയുന്നതിനിടയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് വിവരങ്ങൾ.
സാരാഭായ് വേഴ്‌സസ് സാരാഭായി എന്ന സിറ്റ്‌കോം ഷോയിലൂടെയാണ് വൈഭവി ശ്രദ്ധിക്കപ്പെട്ടത്. ദീപിക പദുക്കോണ്‍ പ്രധാനവേഷത്തിലെത്തിയ ഛപക് എന്ന സിനിമയില്‍ വൈഭവി വേഷമിട്ടിട്ടുണ്ട്. സിഐഡി, അദാലത് എന്നീ സിറ്റ്‌കോം ഷോകളിലും പ്ലീസ് ഫൈന്‍ഡ് അറ്റാച്ച്ഡ് എന്ന വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്.
Content Highlights: Vaibhavi Upadhyaya’s fiance Jay Gandhi writes emotional post about actress
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..