'വടക്കൻ'; വരുന്നു, ഹോളിവുഡിനെ വെല്ലുന്ന സൂപ്പർനാച്ചുറൽ ത്രില്ലർ മലയാളസിനിമ


2 min read
Read later
Print
Share

ഉണ്ണി ആറിന്റേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിപാൽ സംഗീതം നൽകുന്നു.

'വടക്കൻ' സിനിമയുടെ അണിയറപ്രവർത്തകർ

അന്താരാഷ്ട്ര നിലവാരത്തിൽ മലയാളത്തിൽ നിർമിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സൂപ്പർനാച്ചുറൽ ത്രില്ലർ സിനിമ, “വടക്കൻ” അണിയറയിൽ പുരോഗമിക്കുന്നു. കിഷോറും ശ്രുതി മേനോനും മുഖ്യവേഷങ്ങളിലെത്തുന്ന സിനിമ, ദ്രാവിഡപുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കി നിർമിക്കുന്ന ഒരു ബ്രഹത് സംരംഭമാണ്. അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയും ഗ്രാഫിക്‌സും ശബ്ദ, ചിത്ര വിന്യാസങ്ങളുമെല്ലാമായിട്ടായിരിക്കും ചിത്രം തിയറ്ററുകളിലെത്തുക.

കേരളീയ പശ്ചാത്തലത്തിലാണെങ്കിലും ഹോളിവുഡിനെ വെല്ലുന്ന സാങ്കേതികനിറവാണ് നിർമാതാക്കളായ ഓഫ്ബീറ്റ് സ്റ്റുഡിയോസ് ഉദ്ദേശിക്കുന്നത്. മലയാളികൾക്കും കേരളത്തിന് പുറത്തുള്ളവർക്കും വിദേശികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമായിരിക്കും വടക്കൻ. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഒട്ടേറെ വെബ്സീരീസുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകശ്രദ്ധയാകർഷിച്ച മീഡിയ കമ്പനിയാണ് ഓഫ്ബീറ്റ്. ഓഫ്ബീറ്റിന്റെ ആദ്യത്തെ സ്വാതന്ത്ര്യസിനിമാ നിർമാണസംരംഭമാണ് വടക്കൻ.

ഓഫ്ബീറ്റ് സ്റ്റുഡിയോസിനു വേണ്ടി ജയ്‌ദീപ് സിംഗ്, ഭവ്യ നിധി ശർമ്മ, നുസ്രത് ദുറാനി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സജീദ് എ ആണ് സംവിധാനം. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. ജാപ്പനീസ് ഛായാഗ്രഹക കെയ്കോ നകഹാര കാമറ ചലിപ്പിക്കുന്നു. ഉണ്ണി ആറിന്റേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിപാൽ സംഗീതം നൽകുന്നു. ആഗോളതലത്തിൽ ശ്രദ്ധേയയായ പാക് ഗായിക സെബ് ബംഗാഷ് ചിത്രത്തിൽ ഒരു ഗാനം ആലപിക്കുന്നുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മികച്ച ഗ്രാഫിക്സ് ടീമുകളും ചിത്രത്തിന് പിന്നിലുണ്ട്.

പുതുതലമുറ മാധ്യമ, വിനോദ കമ്പനിയായ ഓഫ്‌ബീറ്റ്‌ മീഡിയയാണ് മലയാളത്തിൽ ഇത്രയും വലിയൊരു പരീക്ഷണ ചിത്രത്തിന് മുതല്മുടക്കാൻ മുന്നിട്ടിറങ്ങിയത്. കമ്പനിയുടെ സ്ഥാപകരായ ജയ്‌ദീപ് സിംഗ്, ഭവ്യ നിധി ശർമ്മ, നുസ്രത് ദുറാനി എന്നിവർ, മുൻപ് എംടിവി, വിയാകോം 18, സീ ടിവി, ബിബിസി എന്നീ സ്ഥാപനങ്ങളിൽ സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളവരാണ്. അവർക്കൊപ്പം ഇന്ത്യൻ സിനിമയിലെ ഇന്നത്തെ ഏറ്റവും മികച്ച ക്രിയേറ്റീവ് കണ്ടന്റ്. ബ്രാൻഡിംഗ്, മാർക്കറ്റിംഗ്, സംഘവുമുണ്ട്.

ഇന്ത്യയിലെ വൈവിധ്യമാർന്ന സംസ്കാര പാരമ്പര്യങ്ങളിൽ വേരോടുന്ന വ്യത്യസ്തമായ കഥകൾ കണ്ടെത്തി സിനിമയാക്കാനാണ് ഓഫ്‌ബീറ്റ്‌ മീഡിയ ശ്രമിക്കുന്നത്. വടക്കൻ എന്ന ചിത്രം അന്താരാഷ്ട്ര സിനിമാ ഭൂപടത്തിൽ കേരളത്തിന്റെ സാന്നിധ്യമുറപ്പിക്കുന്ന നാഴികക്കല്ലാകുമെന്ന് ഉറപ്പാണ്. ത്രസിപ്പിക്കുന്ന ദൃശ്യങ്ങളും ശബ്ദ, സംഗീത വിന്യാസങ്ങളോടും കൂടിയാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. മലയാളത്തിൽ നിർമിക്കുന്ന ചിത്രം, നിലവിൽ കന്നഡയിലും ഡബ് ചെയ്തിട്ടുണ്ട്. മറ്റ് പ്രാദേശിക ഭാഷകളിലും ചിത്രം പുറത്തിറക്കാൻ പദ്ധതിയുണ്ട്.

Content Highlights: vadakkan movie pre production news, vadakkan malayalam supernatural thriller movie

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sathyanarayana Rao Gaikwad, rajinikanth

1 min

രജനീകാന്തിന്റെ മൂത്ത സഹോദരൻ എൺപതാംവയസ്സിൽ സിനിമയിലേക്ക്

Jun 2, 2023


Bazooka

1 min

നീട്ടിയ തലമുടി, താടി; സോഷ്യൽ മീഡിയയിൽ തീപടർത്തി മമ്മൂട്ടിയുടെ 'ബസൂക്ക' മാസ് ഫസ്റ്റ്ലുക്ക്

Jun 2, 2023


ps2 aga naga

1 min

മണിരത്നത്തിന്റെ 'പൊന്നിയിൻ സെൽവൻ 2' ഒ.ടി.ടിയിൽ; സ്ട്രീമിങ് ആരംഭിച്ചു

Jun 2, 2023

Most Commented