വാത്തി എന്ന ചിത്രത്തിൽ ധനുഷ് | ഫോട്ടോ: സ്ക്രീൻഗ്രാബ്
ധനുഷ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രം വാത്തിയുടെ ട്രെയിലർ എത്തി. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്ക്കരണമാണ് ചിത്രത്തിന്റെ പ്രമേയം. പ്രണയവും മാസ് ഡയലോഗുകളും ആക്ഷൻ രംഗങ്ങളും മികച്ച സന്ദേശവും ഉൾക്കൊള്ളുന്നതാണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
വെങ്കി അട്ലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംയുക്തയാണ് നായിക. സമുദ്രക്കനി ശക്തനായ പ്രതിനായക വേഷത്തിലുണ്ട്. സായികുമാർ, തനികേല ഭരണി, നാരാ ശ്രീനിവാസ്, ഹൈപ്പർ ആദി, ആടുകളം നരേൻ, ഇളവരസ്, ഹരീഷ് പേരടി, പ്രവീണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. തെലുങ്കിലും തമിഴിലുമായാണ് ചിത്രമെത്തുക.
നവീൻ നൂളി എഡിറ്റിങ്ങും ജെ യുവരാജ് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം. സംഘട്ടനം -വെങ്കട്ട്, പ്രൊഡക്ഷൻ ഡിസൈനർ -അവിനാഷ് കൊല്ല. സിതാര എന്റർടെയ്ൻമെന്റ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറിൽ എസ്. നാഗവംശി, സായി സൗജന്യ എന്നിവർ ചേർന്നാണ് വാത്തിയുടെ നിർമാണം.
ശ്രീകര സ്റ്റുഡിയോയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഈ മാസം 17-ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlights: vaathi movie trailer out, dhanush new bilingual movie, sir trailer, venky atluri, samyuktha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..