നവാഗതനായ രാജേഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വാരിക്കുഴിയിലെ കൊലപാതകം സെപ്റ്റംബർ ഏഴിന് തിയ്യറ്ററുകളിലെത്തും. അമിത് ചക്കാലക്കലാണ് നായകൻ. ദിലീഷ് പോത്തനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

രഹസ്യത്തിന്റെ ചുരുളുകൾ അഴിയുകയാണ്... മറനീക്കി സത്യം പുറത്തു വരുന്നു...  എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ റിലീസ് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്.

നമ്പർ ട്വന്റി മദ്രാസ് മെയിൽ എന്ന ജോഷിയുടെ മോഹൻലാൽ ചിത്രത്തിൽ മണിയൻ പിള്ള രാജുവിന്റെ കഥാപാത്രമായ ഹിച്ച്കോക്ക് കഞ്ഞിക്കുഴിയുടെ നോവലിന്റെ പേരാണ് വാരിക്കുഴിയിലെ കൊലപാതകം. ഇതിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിനു ഈ പേരിട്ടിരിക്കുന്നത്.

Content Highlights: Vaarikkuzhiyile Kolapathakam Dileesh Pothan Rajesh Midhila Amith Chakalakkal