ആദ്യം മുതൽ സൂപ്പർതാര സ്‌ക്രീൻ പ്രസൻസുള്ള നടനാണ് ഉണ്ണി മുകുന്ദൻ -ശ്രീകുമാർ മേനോൻ


തന്റെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിലെഴുതിയ കുറിപ്പിലാണ് ശ്രീകുമാർ മേനോൻ ചിത്രത്തേയും അണിയറപ്രവർത്തകരേയും വാനോളം വാഴ്ത്തിയത്.

ഉണ്ണി മുകുന്ദൻ, ശ്രീകുമാർ മേനോൻ | ഫോട്ടോ: ഷാഫി ഷക്കീർ, എസ്. ശ്രീകേഷ് | മാതൃഭൂമി

100 കോടി ക്ലബിൽ ഇടം നേടിയ മാളികപ്പുറം എന്ന ചിത്രത്തെയും ഉണ്ണി മുകുന്ദനേയും അഭിനന്ദനങ്ങൾ കൊണ്ട് മൂടി സംവിധായകൻ ശ്രീകുമാർ മേനോൻ. മലയാള സിനിമയുടെ വിജയമന്ത്രം കുടുംബ പ്രേക്ഷകർ തന്നെയാണെന്ന് മാളികപ്പുറത്തിൽ ആവർത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മാളികപ്പുറത്തിന് അപ്പുറവും ഇപ്പുറവുമെന്ന ഒരു നാഴികക്കല്ല് സൃഷ്ടിക്കാൻ ഈ സിനിമയ്ക്ക് കഴിഞ്ഞുവെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.

വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം കഴിഞ്ഞദിവസമാണ് ആ​ഗോളകളക്ഷൻ 100 കോടി പിന്നിട്ടത്. ഈ സാഹചര്യത്തിൽ തന്റെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിലെഴുതിയ കുറിപ്പിലാണ് ശ്രീകുമാർ മേനോൻ ചിത്രത്തേയും അണിയറപ്രവർത്തകരേയും വാനോളം വാഴ്ത്തിയത്. ആദ്യം മുതൽ സൂപ്പർതാര സ്‌ക്രീൻ പ്രസൻസുള്ള ഉള്ള നടനാണ് ഉണ്ണി മുകുന്ദൻ. ഒരുപാട് കഷ്ടപ്പെടുകയും തഴയപ്പെടുകയും അർഹതപ്പെട്ടത് കിട്ടാതെ പോവുകയുമെല്ലാം സംഭവിച്ചിട്ടുണ്ട്. കഠിന പ്രയത്‌നവും കാത്തിരിപ്പും ഉണ്ണിയെ 100 കോടി ക്ലബിൽ എത്തിച്ചുവെന്നും അദ്ദേഹം എഴുതി.

'അയ്യപ്പൻ എന്ന വികാരത്തെ തീവ്രതയോടെ സ്‌ക്രീനിൽ എത്തിച്ചു മാളികപ്പുറം. ഉണ്ണിക്കൊപ്പം രണ്ടു കുട്ടികളും പെർഫോമൻസിൽ ഇരുപുറവും ഒന്നിച്ചു നിന്നു ഗംഭീരമാക്കി. സിനിമയുടെ മഹാവിജയത്തിന് ഇങ്ങനെയൊരു ടീമിനെ തിരഞ്ഞെടുത്ത നിർമാതാക്കളായ ആന്റോ ജോസഫ്, വേണു കുന്നപ്പിള്ളി എന്നിവർക്കും സംവിധായകൻ വിഷ്ണു ശശി ശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവർക്കും അഭിനന്ദനങ്ങൾ. തിയേറ്റർ അനുഭവം നൽകുന്ന സിനിമകൾ ഇനിയും കോടികൾ നേടും. വിജയം സുനിശ്ചിതമായ ഫോർമുലകൾ തിയറ്ററിൽ ആളെക്കൂട്ടും ഇനിയും.' ശ്രീകുമാർ മേനോൻ കൂട്ടിച്ചേർത്തു.

സൈജു കുറുപ്പ്, ബേബി ദേവനന്ദ, ശ്രീപഥ് സമ്പത്ത് റാം, ടി. ജി രവി, രഞ്ജി പണിക്കർ, മനോജ് കെ. ജയൻ, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണൻ, കലാഭവൻ ജിന്റോ, അജയ് വാസുദേവ്, അരുൺ മാമൻ, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആൽഫി പഞ്ഞിക്കാരൻ, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന വേഷങ്ങളിൽ എത്തിയത്. വിഷ്ണുനാരായണനാണ് ഛായാഗ്രഹകൻ. സംഗീതം, പശ്ചാത്തല സംഗീതം: രഞ്ജിൻ രാജ്, വരികൾ: സന്തോഷ് വർമ്മ, ബി. കെ ഹരിനാരായണൻ,

Content Highlights: va shrikumar menon about malikappuram and unni mukundan, malikappuram 100 crore collection

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
innocent

'സെന്റ് ഇല്ല എന്ന് അറിയാമായിരുന്നിട്ടും സുന്ദരിയായ ആ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ അലമാര പരതി'

Mar 26, 2023


Innocent and Mohanlal

1 min

എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ്... നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും -മോഹൻലാൽ

Mar 27, 2023


eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023

Most Commented