ട്രിവാന്‍ഡ്രം ലോഡ്ജിനു ശേഷം വി കെ പ്രകാശും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്നു. സിനിമയുടെ ടൈറ്റില്‍ പുറത്ത് വിട്ട് അനൂപ് മേനോന്‍ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.   

'ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി' എന്നാണ് സിനിമയുടെ പേര്. വി കെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് മേനോനും പ്രിയ വാര്യരുമാണ് പ്രഥാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനൂപ് മേനോനും ഡിക്‌സണ്‍ പൊടുത്താസും ചേര്‍ന്നാണ് നിര്‍മ്മാണം.

Content Highlights : v k prakash anoop menon priya warrier oru nalpathukarante irupathiyonnukari movie