നയൻതാര മക്കൾക്കൊപ്പം | PHOTO: INSTAGRAM/WIKKI OFFICIAL
ഒന്നാം വിവാഹവാർഷികത്തിൽ മക്കളുടെ ചിത്രങ്ങൾ പങ്കുവെച്ച് നയൻതാര-വിഘ്നേഷ് ശിവൻ ദമ്പതികൾ. ഇരട്ടക്കുട്ടികളായ ഉയിരിന്റേയും ഉലകത്തിന്റേയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇരുവരേയും മാറോടണച്ച് നിൽക്കുന്ന നയൻതാരയുടെ ചിത്രങ്ങളാണ് സംവിധായകൻ വിഘ്നേഷ് ശിവൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ചിത്രങ്ങൾക്കൊപ്പം ഒരു കുറിപ്പും വിഗ്നേഷ് പങ്കുവെച്ചിട്ടുണ്ട്. 'എൻ ഉയിരോട ആധാരം നീങ്കൾധാനേ' എന്ന് താരം കുറിച്ചു. ഒരുപാട് മനോഹരങ്ങളായ നിമിഷങ്ങളിലൂടെയാണ് ഒരുവർഷം കടന്നുപോയതെന്നും ഒരുപാട് ഉയർച്ചകളും താഴ്ചകളും ഉണ്ടായി എന്നും വിഘ്നേഷ് ശിവൻ പറഞ്ഞു. അപ്രതീക്ഷിതമായ തിരിച്ചടികൾ നേരിട്ടുവെന്നും പരീക്ഷണത്തിന്റെ സമയങ്ങളായിരുന്നുവെന്നും വിഘ്നേഷ് പറഞ്ഞു. കുടുംബത്തിനരികിലേക്ക് തിരികെയെത്തുമ്പോൾ വേദനകളൊക്കെ സന്തോഷമായി മാറുമെന്നും സ്വപ്നങ്ങൾ പിന്തുടരാനുള്ള ആത്മവിശ്വാസവും ശക്തിയും നമ്മളിൽ ഉണ്ടാകുമെന്നും വിഘ്നേഷ് കൂട്ടിച്ചേർത്തു.
ഉയിർ, ഉലക് എന്നീ ഓമന പേരുകളിലാണ് മക്കളെ ദമ്പതികൾ ആദ്യം ആരാധകർക്ക് പരിചയപ്പെടുത്തിയിരുന്നത്. ഈയടുത്ത് മക്കളുടെ യഥാർഥ പേരുകൾ ദമ്പതിമാർ വെളിപ്പെടുത്തിയിരുന്നു. ഉയിരിന്റെ യഥാർഥ പേര് രുദ്രോനീൽ എൻ. ശിവ എന്നും ഉലകിന്റെ പേര് ദൈവിക് എൻ. ശിവ എന്നുമാണ്. പേരിലെ ‘എൻ’ എന്നത് ലോകത്തിലെ ഏറ്റവും മികച്ച അമ്മയായ നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണെന്നും വിഘ്നേഷ് പറഞ്ഞിരുന്നു. ഏഴു വര്‍ഷത്തെ പ്രണയത്തിന് ശേഷം 2022 ജൂണ്‍ ഒമ്പതിനാണ് വിഘ്‌നേഷും നയന്‍സും വിവാഹിതരായത്. ഒക്ടോബര്‍ ഒമ്പതിനാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും ഇരട്ടക്കുട്ടികളായ ഉയിരിനേയും ഉലകത്തേയും പരിചയപ്പെടുത്തിയത്.
ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ജവാന്‍ ആണ് നയൻതാരയുടെ പുതിയ ചിത്രം. വിജയ് സേതുപതി ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രമാണിത്.
Content Highlights: uyir ulagam nayanthara vignesh sivan wedding anniversary pictures
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..