ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥ പറയുന്ന സിനിമ  'ഉയരെ'യുടെ ചിത്രീകരണം ആരംഭിച്ചു. പാര്‍വതി ടെറ്റില്‍ കഥാപാത്രമായി എത്തുന്ന സിനിമയില്‍ ടൊവിനോയും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മലയാളത്തിന് ഹിറ്റ് കുടുംബ ചിത്രങ്ങള്‍ മാത്രം സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ചലച്ചിത്ര നിര്‍മാണ രംഗത്തേയ്ക്ക് വരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.. രണ്ടാം തലമുറയുടെ കരുത്തോടെയാണ് ഗൃഹലക്ഷ്മിയുടെ രണ്ടാം വരവ്. പ്രശസ്ത നിര്‍മാതാവും ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ഉടമകളില്‍ ഒരാളുമായ പി.വി.ഗംഗാധരന്റെ മക്കളായ ഷെബുന, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2006ല്‍ പുറത്തിറങ്ങിയ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം നോട്ട്ബുക്കാണ് ഗൃഹലക്ഷ്മി അവസാനമായി നിര്‍മിച്ച ചിത്രം.

ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ് ക്യൂബിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മനു അശോകനാണ്. രാജേഷ് പിള്ള, വിമാനം ഒരുക്കിയ പ്രദീപ് എം. നായര്‍ എന്നിവരുടെ സംവിധാന സഹായി ആയിരുന്നു മനു അശോകന്‍. ഗ്യഹലക്ഷമി പ്രൊഡക്ഷന്റെ ബാനറിന്റെ സാരഥിയായ പി.വി ഗംഗാധരന്റെ മക്കളായ ഷെനുക, ഷെഗ്ന,ഷെര്‍ഗ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ ആദ്യനിര്‍മ്മാണ സംരംഭമാണിത്.

uyare

സിദ്ദിഖ്, പ്രതാപ് പോത്തന്‍, പ്രേംപ്രകാശ്, ഭഗത് മാന്വല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. നോട്ട്ബുക്കിന്റെ തിരക്കഥാകൃത്തുക്കളായ ബോബിസഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കുന്നത്.  

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷമി അഗര്‍വാളിന്റെ ബയോപിക്ക് ബോളിവുഡില്‍ മേഘന ഗുല്‍സാര്‍ ഒരുക്കുന്നുണ്ട്. ദീപിക പദുകോണാണ് ലക്ഷമിയായി എത്തുന്നത്. എന്നാല്‍ 'ഉയരെ' യഥാര്‍ത്ഥ സംഭവത്തെയല്ല പ്രതിപാദിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലേയ്ക്ക് രണ്ട് പുരുഷന്മാര്‍ കടന്നുവരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഗോപിസുന്ദറാണ് സംഗീതം. ഗാനരചന റഫീഖ് അഹമ്മദും ഷോബിയും. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം.

pvc

കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളാണ് പ്രധാന ലൊക്കഷന്‍. ചിത്രത്തിന്റെ ചിത്രീകരണം ആലുവ പുളിമഞ്ചോട്ടില്‍ ആരംഭിച്ചു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ഉടമകളില്‍ ഒരാളും മാതൃഭൂമി മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. രാജേഷ് പിള്ളയുടെ ഭാര്യ മേഘ രാജേഷ് ആദ്യ ക്ലാപ്പടിച്ചു. നിര്‍മാതാക്കളായ ഷെബുന, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ചു.

മറ്റ് അണിയറ പ്രവര്‍ത്തകര്‍: എഡിറ്റിങ്: മഹേഷ് നാരായണന്‍, വസ്ത്രാലങ്കാരം: ശ്രേയ അരവിന്ദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജി സി ജോസ്, പി.ആര്‍.ഒ: വാഴൂര്‍ ജോസ

k

pvc

ContentHighlights: uyare movie, parvathy thivoth as acid survivour, tovino and acif ali uyare movie, manu asahokan, rajesh pilla