ഷാരൂഖ് ഖാൻ എറിക്ക് ഗാർസെറ്റിയ്ക്കൊപ്പം | PHOTO: TWITTER/ @USAmbIndia
ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനെ നേരിട്ടുകാണാനെത്തി ഇന്ത്യയിലെ യു.എസ്. സ്ഥാനപതി എറിക്ക് ഗാർസെറ്റി. ബാന്ദ്രയിലെ ഷാരൂഖിന്റെ വസതിയായ മന്നത്തിലേക്കാണ് ഗർസെറ്റി എത്തിയത്. ഇരുവരും കണ്ടുമുട്ടിയ ചിത്രങ്ങൾ അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു.
“എന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് സമയമായോ? സൂപ്പർസ്റ്റാറുമായി മനോഹരമായ സംഭാഷണം നടത്തി. ലോകമെമ്പാടും ഹോളിവുഡും ബോളിവുഡും ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് ചർച്ചചെയ്തു” എന്ന് അദ്ദേഹം അടിക്കുറിപ്പിട്ടു.
യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ അടുത്ത അനുയായിയായ ഗാർസെറ്റി മാർച്ചിലാണ് ഇന്ത്യൻസ്ഥാനപതിയായി ചുമതലയേറ്റത്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെയും അദ്ദേഹം കണ്ടു. നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്ററും സന്ദർശിച്ചു.
Content Highlights: US Ambassador to India Eric Garcetti visits Shah Rukh Khan at mannat
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..