ഉർവ്വശി പങ്കുവച്ച ചിത്രം| Photo: https://www.instagram.com/therealurvasi/?hl=en
മകള്‍ കുഞ്ഞാറ്റയ്ക്കും മകന്‍ ഇഷാനുമൊപ്പമുള്ള ഉര്‍വ്വശിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. ഉര്‍വ്വശിയുടെ പേരിലുള്ള ഇന്‍സ്റ്റാഗ്രാമിലെ അക്കൗണ്ടില്‍ നിന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഇത് തന്റെ യഥാര്‍ഥ അക്കൗണ്ട് തന്നെയാണെന്ന് ഉര്‍വ്വശി സ്ഥിരീകരിച്ചിരുന്നു. സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും അഭ്യര്‍ഥന മാനിച്ചാണ് ഇന്‍സ്റ്റാഗ്രാമിലേക്ക് വന്നതെന്ന് ഉര്‍വ്വശി വ്യക്തമാക്കി.
മകന്‍ ഇഷാനും ഭര്‍ത്താവ് ശിവപ്രസാദിനുമൊപ്പമുള്ള ചിത്രമാണ് ഉര്‍വ്വശി ആദ്യം പോസ്റ്റ് ചെയ്തത്. സൂപ്പര്‍താരത്തിന് ഇന്‍സ്റ്റാഗ്രാമിലേക്ക് സ്വാഗതം എന്നും ആശംസകള്‍ നേരുന്നുവെന്നും ഒട്ടേറെ പേര്‍ കുറിച്ചു. കുടുംബത്തോടൊപ്പമുള്ള ദുബായ് യാത്രയുടെ വിശേഷമാണ് ഉര്‍വ്വശി പിന്നീട് പങ്കുവച്ചത്. തൊട്ടുപിന്നാലെ മക്കള്‍ക്കൊപ്പമുള്ള ചിത്രവും ഉര്‍വ്വശി പോസ്റ്റ് ചെയ്തു.
ഉര്‍വ്വശിയുടെയും മനോജ് കെ ജയന്റെയും മകളായ കുഞ്ഞാറ്റയുടെ യഥാര്‍ഥ പേര് തേജലക്ഷ്മി എന്നാണ്. ടിക് ടോക് വീഡിയോകളിലൂടെ തേജലക്ഷ്മി ശ്രദ്ധനേടിയിരുന്നു.
മനോജ് കെ ജയനുമായുള്ള വിവാഹമോചനത്തിന് ശേഷം 2013 ലാണ് ഉര്‍വ്വശി ശിവപ്രസാദിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിലെ മകനാണ് ഇഷാന്‍.
മലയാളത്തിലും തമിഴിലുമായി ഒട്ടേറെ സിനിമകളിലാണ് ഉര്‍വ്വശി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്ത ചാള്‍സ് എന്റര്‍പ്രൈസസാണ് ഉര്‍വ്വശിയുടേതായി മലയാളത്തില്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം.
Content Highlights: urvashi shares a photo with daughter kunjatta son ishaan, Instagram account


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..