ഉർവ്വശി
നവാഗതയായ രമ്യ അരവിന്ദിന്റെ 'ഒരു പോലീസിന്റെ മരണം' എന്ന ചിത്രത്തില്‍ ഉര്‍വശി പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്ത് വന്നിരുന്നു. ഒരു പോലീസുകാരന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരിടവേളക്ക് ശേഷം ഉര്‍വശി കേന്ദ്രകഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. സൗബിന് ഷാഹിറാണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഡിക്സണ്‍ പൊടുത്താസിന്റെ നിര്‍മ്മാണ നിര്‍വ്വഹണത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം: ശഹനാദ് ജലാല്‍, ചിത്രസംയോജനം: കിരണ്‍ദാസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ഡിക്സണ്‍ പൊടുതാസ്സ്, സംഗീതം: ജസ്റ്റിന് വര്‍ഗീസ്, സൗണ്ട് എന്‍ജിനീയര്‍: വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, വസ്ത്രാലങ്കാരം: ബുസി ബേബി ജോണ്‍, മേക്കപ്പ്: ജോ കൊരട്ടി, ടൈറ്റില്‍ ഡിസൈന്‍: പ്രജ്വാള്‍ സേവിയര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഉമേഷ് രാധാകൃഷ്ണന്, വാര്‍ത്താ പ്രചരണം: എം.ആര് പ്രൊഫഷണല്‍.
അഞ്ജലി മേനോന്റെയും ശ്യാമപ്രസാദിന്റെയും സഹസംവിധായകയായാണ് രമ്യ അരവിന്ദ് സിനിമയിലേക്ക് കടന്നുവരുന്നത്. അഞ്ജലി മേനോന്റെ 'ബാംഗ്ലൂര്‍ ഡേയ്സ്', ശ്യാമപ്രസാദിന്റെ അരികെ, ഋതു, ഇംഗ്ലീഷ്, ആര്‍ട്ടിസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാന്‍ രമ്യയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.
Content Highlights: Urvashi to play cop in Oru Policukarante Maranam, Ramya Aravind film, Soubin Shahir
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..