സന്ദീപ് സേനനൊപ്പം തരുൺ മൂർത്തി | PHOTO: SPECIAL ARRANGEMENTS
സൂപ്പർതാരങ്ങളില്ലാതെ പ്രേക്ഷക - നിരൂപക പ്രശംസയും നേടിക്കൊണ്ട് തിയേറ്ററുകളിലും ഒടിടിയിലും മികച്ച വിജയം സ്വന്തമാക്കിയ 'സൗദി വെള്ളക്ക'യ്ക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഉർവശി തിയേറ്റഴ്‌സിൻറെ ബാനറിൽ സന്ദീപ് സേനനാണ് സിനിമയുടെ നിർമ്മാണം. ഉർവശി തിയേറ്റേഴ്‌സിൻ്റെ പുതിയ ലോഗോയും സിനിമയുടെ പ്രഖ്യാപനത്തോടൊപ്പം സോഷ്യൽ മീഡിയയിലൂടെ പ്രകാശനം ചെയ്തു.
'സൗദി വെള്ളക്ക' നിർമ്മിച്ചതും ഉർവശി തിയറ്റേഴ്‌സായിരുന്നു. ലുക്മാൻ, ബിനു പപ്പു തുടങ്ങി നിരവധി താരങ്ങൾ ഒന്നിച്ച ചിത്രം ഐ.എഫ്.എഫ്.ഐ ഇന്ത്യൻ പനോരമ, ചെന്നൈ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഗോവ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ (ഐ.സി.എഫ്.ടി യുനെസ്കോ ഗാന്ധി മെഡൽ അവാർഡ് കോംപറ്റീഷൻ), പൂനെ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ധാക്ക ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള എന്നീ മേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
പൃഥ്വിരാജ്, ഷമ്മി തിലകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വിലായത്ത് ബുദ്ധ' ആണ് നിലവിൽ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ഉർവശി തിയറ്റേഴ്‌സിന്റെ പുതിയ ചിത്രം. ഇന്ദുഗോപൻ രചിച്ച 'വിലായത്ത് ബുദ്ധ' എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കി ജയൻ നമ്പ്യാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഉർവശി തിയറ്റേഴ്സിൻ്റെ ബാനറിൽ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ' തുടങ്ങിയ സിനിമകളാണ് സന്ദീപ് സേനൻ മുമ്പ് നിർമ്മിച്ചിട്ടുള്ളത്.
'ഞങ്ങളുടെ കഥയുടെ അടുത്ത അധ്യായം പരിചയപ്പെടുത്തുന്നു, ഞങ്ങളുടെ സർഗ്ഗാത്മകതയുടെയും കാഴ്ചപ്പാടിൻറെയും പാരമ്യത്തെ അവതരിപ്പിക്കുന്ന പുതിയ ലോഗോ നിങ്ങൾക്ക് മുന്നിലേക്ക്. നൂതനത്വത്തിൻറേയും കലയുടെയും കഥപറച്ചിലിൻറെയും ഒക്കെ അന്ത:സത്തയായ ഒന്ന്, നിങ്ങൾക്കേവർക്കും സമാനതകളില്ലാത്ത സിനിമാറ്റിക് അനുഭവം നൽകുന്നതിനായി എല്ലാ വിശദാംശങ്ങളും സൂക്ഷ്മമായി ഒരുക്കുന്നതായിരിക്കും, കാത്തിരിക്കൂ', ഉർവശി തിയേറ്റേഴ്സിൻറെ പുതിയ ലോഗോയുടെ പ്രകാശനത്തോടൊപ്പം സോഷ്യൽമീഡിയയിൽ സന്ദീപ് സേനൻ കുറിച്ചു.
Content Highlights: urvashi theatres tharun moorthy new movie announced
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..