ഉർവ്വശിയും സൗബിൻ ഷാഹിറും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രമാണ് 'ഒരു പോലീസുകാരന്റെ മരണം'.  വൈശാഖ സിനിമയും റിയൽ ക്രിയേഷനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം രമ്യ അരവിന്ദ് ആണ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ സ്വിച്ച് ഓൺ എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തിൽ വെച്ച് നടന്നു.

ഒരു പോലീസുകാരൻ്റെ ദുരൂഹ സാഹചര്യത്തിലുള്ള  മരണവും അതിനെ തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ പ്രമേയം. ഒരിടവേളക്ക് ശേഷം ഉർവശി കേന്ദ്ര കഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. 

ഛായാഗ്രഹണം: ശഹനാദ് ജലാൽ, എഡിറ്റിംഗ്: കിരൺദാസ്, പ്രൊഡക്ഷൻ ഡിസൈനർ: ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുതാസ്സ്, സംഗീതം: ജസ്റ്റിൻ വർഗീസ്, സൗണ്ട് എൻജിനീയർ: വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, വസ്ത്രാലങ്കാരം: ബുസി ബേബി ജോൺ, മേക്കപ്പ്: ജോ കൊരട്ടി, ടൈറ്റിൽ ഡിസൈൻ: പ്രജ്വാൾ സേവിയർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉമേഷ് രാധാകൃഷ്ണൻ എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ.

content highlights : Urvashi Soubin Shahir new movie oru policukarante maranam