സാമൂഹിക മാധ്യമങ്ങളിലെ മിന്നുന്ന താരമാണ് നടി ഉർവ്വശി റൗട്ടേല. 2015 ൽ മിസ് ദിവ പട്ടം നേടിയ ഉർവ്വശി അതേ വർഷം മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുത്തിരുന്നു. സിനിമയിലും മോഡലിങിലും സജീവമായ താരം സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ  വിശേഷങ്ങൾ ആരാധകരുമായി പങ്കുവക്കാറുണ്ട്. 

ഇപ്പോൾ കോവിഡ് 19 ദുരിതാശ്വാസനിധിയിലേക്ക് 5 കോടി രൂപ സംഭാവന നൽകിയാണ് ഉർവ്വശി വാർത്തകളിലിടം നേടുന്നത്. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് താരം ഇത് തുറന്നുപറഞ്ഞത്. ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്ക് തന്നാൽ കഴിയുന്ന ചെറിയ സംഭാവ നൽകുന്നുവെന്നും ഉർവ്വശി പറയുന്നു. കൊറോണയ്ക്കെതിരേയുള്ള ആരോ​ഗ്യ പ്രവർത്തകരുടെ പോരാട്ടത്തെയും നടി അഭിനന്ദിക്കാൻ മറന്നില്ല.
 
കുറച്ച് ദിവസങ്ങൾക്ക് മുൻപ് കുളിക്കുന്ന വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചതിനെ തുടർന്ന് രൂക്ഷമായി വിമർശിക്കപ്പെട്ട നടിയാണ് ഉർവ്വശി. 
കോവിഡ് ഭീതിയിൽ രാജ്യം മുഴുവൻ ലോക്ക്ഡൗണിൽ കഴിയുന്ന സാഹചര്യത്തിൽ ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്യരുതെന്നായിരുന്നു പ്രധാന ഉപദേശം. 

എന്നാൽ ലോക്ക് ഡൗൺ കാലത്ത് വീഡിയോ ഹിറ്റായി. 600 മില്യണിലധികം ആളുകളാണ് വീഡിയോ കണ്ടത്. വിമർശകരുടെ വായടപ്പിക്കുന്ന നീക്കമാണ് ഉർവ്വശിയുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായതെന്ന് ആരാധകർ കുറിച്ചു. ഒട്ടനവധിയാളുകളാണ് താരത്തെ അഭിനന്ദിച്ച് രം​ഗത്ത് വന്നത്. 

Content Highlights: Urvashi Rautela donates 5 crore for affected people, Covid 19, Lock down, corona Out break