ആർ.ജെ ബാലാജി, ഉർവ്വശി
ഇന്ത്യയിലെ കഴിഞ്ഞ അന്‍പത് വര്‍ഷത്തെ ഏറ്റവും മികച്ച അഭിനേതാക്കളുടെ പട്ടികയെടുത്താല്‍ ഉര്‍വശി മുന്നിലുണ്ടാകുമെന്ന് നടന്‍ ആര്‍.ജെ ബാലാജി. അഭിനയത്തിനപ്പുറം ഒരുപാട് കഴിവുകളുള്ള അഭിനേത്രിയാണ് ഉര്‍വശിയെന്നും സിനിമയില്‍ അവര്‍ക്ക് അറിയാത്ത മേഖലകളില്ലെന്നും ബാലാജി പറയുന്നു. വീട്ടിലാ വിശേഷം എന്ന സിനിമയുടെ വാര്‍ത്തസമ്മേളനത്തിലാണ് ബാലാജിയുടെ പ്രതികരണം. ഉര്‍വശിയും സത്യരാജും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തത് ആര്‍.ജെ ബാലാജിയാണ്.
എല്ലാം വളരെ പെട്ടന്ന് പഠിക്കുന്ന വ്യക്തിയാണ് ഉര്‍വശി മാം. ഒന്നും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. സാങ്കേതികപരമായുള്ള കാര്യങ്ങളിലും നല്ല അറിവാണ്. ഒരു അഭിമുഖത്തില്‍ കമല്‍ സാര്‍ പറഞ്ഞിട്ടുണ്ട്, അദ്ദേഹത്തോടൊപ്പം അഭിനയിച്ച നടിമാരില്‍ ഏറ്റവും ബുദ്ധി ഉര്‍വശിക്കാണെന്ന്. ഉര്‍വശിമാമിനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. മൂക്കുത്തി അമ്മന്‍ എന്ന ചിത്രം ചെയ്യുന്നതിന് മുന്‍പ് പലരും എന്നോട് പറഞ്ഞിരുന്നു, ഉര്‍വശി ടഫ് ആക്ടറാണെന്ന്. പക്ഷേ സത്യം അതായിരുന്നില്ല.
ചില ദിവസങ്ങളില്‍ ഒന്‍പത് മണിക്ക് ഷൂട്ടുള്ള സമയത്ത് പത്ത് മണിക്ക് വന്നോട്ടേ എന്ന് ചോദിക്കും. അത് അത് അവരുടെ കാല് വയ്യാത്തതുകൊണ്ടാണ്. സെറ്റില്‍ വന്നാല്‍ വെറും പത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ആ ഷോട്ട് പൂര്‍ത്തിയാക്കും. നടിപ്പിന്‍ രാക്ഷസി എന്നാണ് ഉര്‍വശി മാമിനെ സത്യരാജ് വിളിക്കുന്നത്. അതെ ശരിക്കും നടിപ്പ് രാക്ഷസി- ആര്‍.ജെ ബാലാജി പറയുന്നു.
രാജ്കുമാര്‍ റാവു നായകനായ ബധായി ഹോ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഈ ചിത്രം.
Content Highlights: Urvashi, Indian Cinema, RJ Balaji, Veetla Vishesham Film, Press meet, Sathyaraj
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..