ടീസറിൽ നിന്നും | photo : screen grab
നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ചാള്‍സ് എന്റര്‍പ്രൈസസ്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ജോയ് മ്യൂസിക്ക് യൂട്യൂബ് ചാനല്‍ വഴിയാണ് ടീസര്‍ റിലീസായത്. രസകരമായ നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയുള്ള ഒരു ഫാമിലി സറ്റെയര്‍ ഡ്രാമയാകും ചിത്രമെന്നാണ് ടീസറില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍.
ഏറെ നാളുകള്‍ക്ക് ശേഷം ഉര്‍വ്വശി ഹാസ്യരസ പ്രാധാന്യമുള്ള കഥാപാത്രത്തെ മലയാളത്തില്‍ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൂടാതെ പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസന്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'ചാള്‍സ് എന്റര്‍പ്രൈസസ്'.
ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് ജോയ്, അച്ചു വിജയന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഉര്‍വ്വശിക്ക് പുറമേ ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല, സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍, മണികണ്ഠന്‍ ആചാരി, മാസ്റ്റര്‍ വസിഷ്ട്ട്, ഭാനുപ്രിയ, മൃദുല, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സഹനിര്‍മ്മാണം പ്രദീപ് മേനോന്‍, അനൂപ് രാജ്, ഛായാഗ്രഹണം -സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം -മനു ജഗദ്, സംഗീതം -സുബ്രഹ്മണ്യന്‍ കെ.വി., എഡിറ്റിങ് -അച്ചു വിജയന്‍, നിര്‍മ്മാണ നിര്‍വ്വഹണം -ദീപക് പരമേശ്വരന്‍, ഗാനരചന -അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി എന്നിവര്‍ നിര്‍വ്വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം -അശോക് പൊന്നപ്പന്‍, പി.ആര്‍.ഒ -വൈശാഖ് സി. വടക്കേവീട്, വസ്ത്രാലങ്കാരം -അരവിന്ദ് കെ.ആര്‍., മേക്കപ്പ് -സുരേഷ്. ജോയ് മൂവി പ്രൊഡക്ഷന്‍സ് ഏപ്രില്‍ എട്ടിന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.
Content Highlights: urvashi balu varghese guru somasundharam in charles enterprices teaser released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..