ഉർവ്വശി, പാർവതി, ഐശ്വര്യ, രമ്യ, ലിജോ മോൾ
ഉര്‍വ്വശി, ഐശ്വര്യ രാജേഷ്, പാര്‍വ്വതി തിരുവോത്ത്, ലിജോമോള്‍ ജോസ്, രമ്യ നമ്പീശന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഹേര്‍' എന്ന മലയാള ചിത്രം മെയ് മുതല്‍ ചിത്രീകരണം ആരംഭിക്കുന്നു
ജീവിതത്തിന്റെ വിവിധ തുറകളിലുള്ള 5 സ്ത്രീകളുടെ കഥകള്‍ ഉള്‍ക്കൊള്ളുന്ന ചിത്രത്തിന്റെ സംവിധാനം- ലിജിന്‍ ജോസ്, നിര്‍മ്മാണം- അനീഷ് എം തോമസ്, തിരക്കഥ - അര്‍ച്ചന വാസുദേവ് എന്നിവര്‍ നിര്‍വ്വഹിക്കുന്നു
എ.ടി സ്റ്റുഡിയോയുടെ ബാന്നറില്‍ നിര്‍മ്മിക്കുന്ന മലയാളം ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള 5 സ്ത്രീകളുടെ കഥകള്‍ ഉള്‍ക്കൊള്ളുന്ന 'ഹേര്‍' എന്ന ചിത്രത്തിന്റെ സംവിധാനം- ലിജിന്‍ ജോസ്, നിര്‍മ്മാണം- അനീഷ് എം തോമസ്, തിരക്കഥ - അര്‍ച്ചന വാസുദേവ് എന്നിവര്‍ നിര്‍വ്വഹിക്കുന്നു. ഉര്‍വ്വശി, ഐശ്വര്യ രാജേഷ്, പാര്‍വ്വതി തിരുവോത്ത്, ലിജോമോള്‍ ജോസ്, രമ്യ നമ്പീശന്, പ്രതാപ് പോത്തന്, ഗുരു സോമസുന്ദരം, രാജേഷ് മാധവന് എന്നിവര്‍ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുക.
ഉര്‍വശി തിയറ്റേഴ്സിന്റെ ബാനറില്‍ സഹനിര്‍മ്മാതാവായി 'തൊണ്ടിമുതലും ദൃക്സാക്ഷിയും', 'നീ കോ ഞാ ചാ', 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ?' തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്ററുകളുടെ ഭാഗമായ അനീഷ് എം തോമസിന്റെ ആദ്യത്തെ സ്വതന്ത്ര പ്രൊജക്റ്റാണ് 'ഹേര്‍'. സംവിധായകന് ലിജിന്‍ ജോസ് ഫഹദ് ഫാസില്‍ നായകനായ 'ഫ്രൈഡേ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും പിന്നീട് 'ലോ പോയിന്റ്', എന്ന ചിത്രത്തിലൂടെയും '81/2 ഇന്റര്‍കട്ട്സ്: ലൈഫ് ആന്‍ഡ് ഫിലിംസ് ഓഫ് കെ ജി ജോര്‍ജ്ജ് ' എന്ന ഡോക്യുമെന്ററിയിലൂടെയും തന്റെ സംവിധാനമികവ് പ്രകടമാക്കിയിട്ടുണ്ട്. ലിജിന്റെ മൂന്നാമത്തെ ചിത്രമായ 'ചേര'യുടെ ചിത്രീകരണം പൂര്‍ത്തിയായി വരുന്നു. ചിത്രത്തിന്റെ രചയിതാവ് അര്‍ച്ചന വാസുദേവ് ഇന്ത്യ ഫിലിം പ്രോജക്റ്റിനായി 'ആത്മനിര്‍ഭര്‍' എന്ന ഹ്രസ്വചിത്രം എഴുതിയിട്ടുണ്ട്.

ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിങ്ങും നിര്‍വ്വഹിക്കും. ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ സംഗീതം ഒരുക്കുന്നത്. സമീറ സനീഷ് വസ്ത്രാലങ്കാരവും ഹംസ കലാ സംവിധാനവും നിര്‍വ്വഹിക്കും. ഷിബു ജി സുശീലനാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്.
Content Highlights: Her Malayalam film, Urvashi, Aishwarya Rajesh, Parvathy Thiruvoth, Remya Nambeesan, Lijo Mol
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..