ജിജു അശോകന്റെ സംവിധാന മികവില്‍ ചെമ്പന്‍ വിനോദ് - വിനയ് ഫോര്‍ട്ട് എന്നിവര്‍ അഭിനയിച്ചു, 2015 ല്‍ പുറത്തിറങ്ങി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ  'ഉറുമ്പുകള്‍ ഉറങ്ങാറില്ല' തമിഴിലേക്ക്.

സംവിധായകന്‍ ജിജു അശോകന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ദേവ് മോഹന്‍ നായകനാകുന്ന 'പുള്ളി' എന്ന മലയാള ചലച്ചിത്രം ആണ്  ജിജു അശോകന്റെ അടുത്തതായി റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്ന ചിത്രം. 

എഎഎആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലവന്‍, കുശന്‍, കമലം ഫിലിംസിന്റെ ബാനറില്‍ ടി.ബി  രഘുനാഥന്‍ എന്നിവര്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ചലച്ചിത്രം ആണിത്. റിലീസ് ചെയ്യാനിരിക്കുന്ന അദൃശ്യം, യൂകി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എഎഎആര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ജിജു അശോകന്റെ ഉറുമ്പുകള്‍ ഉറങ്ങാറില്ല, പ്രേമസൂത്രം, പുള്ളി എന്നിവയാണ് കമലം ഫിലിംസിന്റെ മറ്റു ചിത്രങ്ങള്‍. 

കോമഡി ത്രില്ലര്‍ ജോണറില്‍ പെട്ട ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഗന്ധര്‍വ്വന്‍ കോട്ടൈ, ആള്‍വാര്‍ കുറിച്ചി, അളകാപുരം, അംബാസമുദ്രം എന്നിവടങ്ങളിലായി ഈ വര്‍ഷവാസനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഈ ചിത്രത്തിന്റെ അഭിനേതാക്കള്‍, അണിയറ പ്രവര്‍ത്തകര്‍ തുടങ്ങിയ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വിടുന്നതായിരിക്കും എന്ന് പ്രൊഡക്ഷന്‍ ടീം അറിയിച്ചു.