AKSHAY KUMAR
സര്‍ക്കാര്‍ സ്വയം ക്വാറന്റീന്‍ ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിത്തുടങ്ങിയ സമയം തൊട്ട് അതിനനുസരിച്ച് ജനങ്ങളോട് അത് അനുസരിക്കാനും വീട്ടില്‍ ഇരുന്ന് സഹകരിക്കാനും ആവശ്യപ്പെട്ടുകൊണ്ടിരുന്ന ആളാണ് അക്ഷയ് കുമാര്‍. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ വീഡിയോയും ലൈവുമൊക്കെയായി ബോധവത്കരണത്തിന് അദ്ദേഹം മുന്നില്‍ തന്നെ നിന്നു.
രാജ്യം മൊത്തത്തില്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വളരെ കര്‍ശനമായ സന്ദേശവുമായി വന്നിരിക്കുകയാണ് അദ്ദേഹം. വീണ്ടും വീണ്ടും ഒരേ കാര്യം പറയുകയാണെന്ന് തോന്നുന്നുണ്ടെങ്കില്‍ ക്ഷമിക്കുക, പക്ഷേ സ്വാര്‍ഥത കാണിക്കേണ്ട സമയമല്ലിത്, ഒരു സാഹസത്തിനും മുതിരാതിരിക്കുക, എന്ന അടിക്കുറിപ്പോടെയാണ് അക്ഷയ് കുമാര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
എല്ലാ തവണയും നിങ്ങളോട് അപേക്ഷയുടെ സ്വരത്തിലാണ് ഞാന്‍ എല്ലാം പറഞ്ഞിട്ടുള്ളത്. എന്നാലിന്ന് ഞാന്‍ അറിയാതെ എങ്കിലും തീക്ഷണമായി എന്തെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ എന്നോട് ക്ഷമിക്കണം. ചില ആളുകള്‍ക്കെന്താ മനസാനിധ്യം നഷ്ടപ്പെട്ടോ? മനുഷ്യര്‍ക്ക് ശരിക്കും എന്താണ് സംഭവിക്കുന്നത്? ഒരു ലോക്ക്ഡൗണ്‍ എന്താണെന്ന് ഇപ്പോഴും മനസിലാക്കാന്‍ ആകുന്നില്ലേ? ലോക്ക്ഡൗണ്‍ എന്ന് പറഞ്ഞാല്‍ അതിനര്‍ഥം വീട്ടിലിരിക്കണം എന്നാണ്. വീട്ടിനകത്തിരിക്കുക, കുടുംബത്തോടൊപ്പം ഇരിക്കുക.' അക്ഷയ് കുമാര്‍ വീഡിയോയിലൂടെ പറയുന്നു.
സ്വയം വീട്ടുകാരോടൊപ്പം സമൂഹവുമായി അകലം പാലിക്കുന്നത് കൊണ്ട് നിങ്ങള്‍ പോലും അറിയാതെ നിങ്ങള്‍ സൂപ്പര്‍ ഹീറോയാകുകയാണ്. ഇത് ഒരു തമാശയല്ല. ഈ അസുഖത്തിന് മുന്നില്‍ എല്ലാവരുടെ അവസ്ഥ വളരെ മോശമാണ്, ലോകം മുഴുവന്‍ ഈ സാഹചര്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. വീട്ടിലിരിക്കുക, ഇത് തമാശയല്ലെന്ന് മനസിലാക്കുക. ഒരു അസുഖത്തിന്റെ പേരില്‍ എല്ലാവരും വളരെ ബുദ്ധിമുട്ടുള്ള ഒരു സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസിലാക്കുക.' അദ്ദേഹം വാക്കുകളെ ചുരുക്കി.
A post shared by Akshay Kumar (@akshaykumar) on
Content Highlights: Don't be selfish, stay at home, says actor akshay kumar sternly over lockdown


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..