-
'അടി കപ്യാരെ കൂട്ടമണി'ക്ക് ശേഷം വീണ്ടും ചിരിപ്പിക്കാനെത്തുകയാണ് ഉറിയടി എന്ന ചിത്രത്തിലൂടെ സംവിധായകന്‍ എ.ജെ. വര്‍ഗീസ്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങി. ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, ബിജുക്കുട്ടന്‍, മാനസ രാധാകൃഷ്ണന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തിരുവനന്തപുരം നഗരത്തിലുള്ള ഒരു പോലീസ് ക്വാര്‍ട്ടേഴ്‌സും അവിടുത്തെ താമസക്കാരുമായി ബന്ധപ്പെട്ട് നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോമഡി-ഡ്രാമ ജോണറില്‍പ്പെട്ട 'ഉറിയടി' ജനുവരി 17-ന് തിയറ്ററുകളിലെത്തുന്നു.
സിദ്ദിഖ്, ബൈജു, ഇന്ദ്രന്‍സ്, പ്രേംകുമാര്‍, സുധി കോപ്പ, നോബി, വിനീത് മോഹന്‍, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, കോട്ടയം പ്രദീപ് തുടങ്ങിയവരാണ് ഉറിയടിയിലെ മറ്റു താരങ്ങള്‍.
ത്രി.എഫ്. ആന്റ് ഫിഫ്റ്റിസിക്‌സ് സിനിമാസിന്റെ ബാനറില്‍ നൈസാം എസ് സലീം, സുധീഷ് ശങ്കര്‍, രാജേഷ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ദിനേശ് ദാമോദര്‍ എഴുതുന്നു. ജെമിന്‍ ജെ അയ്യനേത്താണ് ഛായാഗ്രഹണം. അനില്‍ പനച്ചൂരാന്‍, ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്കു ഇഷാന്‍ ദേവ് സംഗീതം പകരുന്നു.
Content Highlights: uriyadi movie directed by aj varghese trailer released
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..