മ്മുകശ്മീരിലെ ഉറിയില്‍ സൈനിക ക്യാമ്പിനു നേരെ നടന്ന ഭീകരാക്രമണം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. 'ഉറി' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ആദിത്യ ധര്‍ ആണ്. വിക്കി കൗശല്‍ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു. യാമി ഗൗതം, കൃതി എന്നിവരാണ് മറ്റുതാരങ്ങള്‍. 2019 ജനുവരി 11ന് ചിത്രം തിയ്യറ്ററുകളിലെത്തും. 

2016 സെപ്റ്റംബര്‍ 18നായിരുന്നു ഇന്ത്യയെ പ്രകോപിപ്പിച്ച ഉറി ആക്രമണം നടന്നത്. പതിനേഴ് ജവാന്മാരായിരുന്നു സൈനിക ക്യാമ്പിൽ വീരമൃത്യു വരിച്ചത്. പത്തൊൻപതോളം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

എന്നാല്‍ 2016 സെപ്തംബര്‍ 28 അര്‍ധരാത്രി ഇന്ത്യ തിരിച്ചടിച്ചു. ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ (surgical strike) നിരവധി പേർ കൊല്ലപ്പെട്ടു. സൂക്ഷമതയോടെ കുറഞ്ഞ സമയം കൊണ്ട് ലക്ഷ്യത്തിലെത്തി ജോലി പൂര്‍ത്തീകരിച്ച് പിന്‍വാങ്ങുന്നതിനാണ് സര്‍ജിക്കല്‍ സ്ട്രൈക്ക് അഥവാ മിന്നലാക്രമണം എന്ന് പറയുന്നത്. ഇന്ത്യയ്ക്കെതിരേ ആയുധം മൂര്‍ച്ചകൂട്ടി ആക്രണത്തിന് സജ്ജരായി കാത്തിരുന്ന ഭീകര കേന്ദ്രങ്ങളാണ് കരസേനയുടെ പാരാട്രൂപ്പ് വിഭാഗം മണിക്കൂറുകള്‍ക്കുള്ളില്‍  തകര്‍ത്ത് കളഞ്ഞത്. എല്ലാ സൈനികരും സുരക്ഷിതരായി തിരികെയെത്തി. ആക്രമിക്കാന്‍ പോകുന്ന സ്ഥലങ്ങളുടെയും അവിടെയുള്ള തീവ്രവാദികളുടെ എണ്ണവും മറ്റു വിവരങ്ങളും നല്ല ബോധ്യമുണ്ടായിരുന്നു. താവളങ്ങളിലെ തീവ്രവാദി കമാന്‍ഡര്‍മാരുടെ പേരുകള്‍ പോലും അറിയാമായിരുന്നുവെന്നും സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

മിന്നലാക്രമണം കഴിഞ്ഞുള്ള മടക്കമായിരുന്നു ആക്രമണത്തേക്കാളും വലിയ വെല്ലുവിളിയെന്ന് കമാന്‍ഡോ സംഘം വ്യക്തമാക്കിയിട്ടുണ്ട്. ഒരാളെ പോലും ഭീകരര്‍ക്ക് വിട്ടുകൊടുക്കില്ലെന്ന പ്രതിജ്ഞയുമായിട്ടായിരുന്നു ഇന്ത്യന്‍ സൈന്യം ആക്രമണത്തിന് ഒരുങ്ങിയത്. 

Content Highlights: uri attack movie Teaser Vicky Kaushal Yami Gautam Aditya Dhar release surgical strike India vs pak