ഉർഫി ജാവേദ് | Photo: www.instagram.com/urf7i
വസ്ത്രധാരണത്തിന്റെ പേരിൽ എപ്പോഴും വാർത്തകളിൽ ഇടംപിടിക്കുന്ന ബിഗ് ബോസ്, ഓ.ടി.ടി താരമാണ് ഉർഫി ജാവേദ്. ഉർഫിയുടെ വസ്ത്രധാരണം പലപ്പോഴും ട്രോളുകൾക്കും വിഷയമാകാറുണ്ട്. എന്നാൽ ഇതൊന്നും വകവെയ്ക്കാതെ വസ്ത്രധാരണത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്താറുണ്ട് അവർ. തന്റെ വ്യത്യസ്തമായ വസ്ത്രധാരണത്തിന് പിന്നിൽ ഒരു കാരണമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ഉർഫി.
വസ്ത്രം ധരിക്കുമ്പോൾ തനിക്കുണ്ടാകുന്ന അലര്‍ജി പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടി. ശൈത്യകാലങ്ങളില്‍ ഇത്തരം പ്രശ്നങ്ങള്‍ മറ്റ് ആര്‍ക്കെങ്കിലും വരാറുണ്ടോ എന്ന ചോദ്യത്തോടെ ഉര്‍ഫി ഒരു ചിത്രം പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടി തന്റെ പ്രശ്നങ്ങള്‍ പറഞ്ഞുകൊണ്ട് വീഡിയോ പങ്കുവച്ചത്.
"എനിക്ക് വസ്ത്രങ്ങളോട് അക്ഷരാർത്ഥത്തിൽ അലർജിയാണ്" എന്നാണ് വീഡിയോക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. കാലുകൾ കാണിച്ചുകൊണ്ടാണ് ഉർഫിയുടെ വീഡിയോ ആരംഭിക്കുന്നത്. "ഞാൻ വസ്ത്രം കുറച്ച് ധരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ മനസിലാകും, എനിക്ക് ഒരു ഗുരുതരമായ അവസ്ഥയുണ്ട്. ശരീരം മൂടുന്ന വസ്ത്രം ധരിച്ചാല്‍ എന്റെ ശരീരം പ്രതികരിക്കാൻ തുടങ്ങും. തെളിവ് ഇവിടെ തന്നെ ഞാന്‍ കാണിച്ചു. ചില കമ്പിളിക്കുപ്പായങ്ങള്‍ ധരിക്കുമ്പോള്‍ ശരീരത്തില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടാകുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ കാരണമാണ് പലപ്പോഴും വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത്." ഉര്‍ഫി വ്യക്തമാക്കി.
അശ്ലീലം പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടികാണിച്ച് മഹാരാഷ്ട്ര മഹിളാ മോര്‍ച്ച പ്രസിഡന്റ് ഉര്‍ഫിക്കെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ മറ്റൊരു പരാതിയിലൂടെ തന്റെ ഈ വര്‍ഷവും ആരംഭിച്ചു എന്നായിരുന്നു ഉര്‍ഫിയുടെ മറുപടി.
Content Highlights: Urfi Javed REVEALS why she doesn’t wear clothes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..