ബാലുവിനെയും നീലുവിനെയും 'സിനിമയിലെടുത്തു', പോസ്റ്റര്‍ പുറത്ത്


ബിജു സോപാനം, നിഷാ സാരംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അഷദ് ശിവരാമന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലെയ്ക്ക.

-

'ഉപ്പും മുളകും' എന്ന ജനപ്രിയ സീരിയലിലൂടെ പ്രശസ്തരായ മിനിസ്‌ക്രീന്‍ ജോഡികളാണ്‌ ബിജു സോപാനവും നിഷ സാരംഗും. സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ഇവര്‍ ഒന്നിക്കുന്ന സിനിമ വരികയാണ്. 'ലെയ്ക്ക' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. നടന്‍ മമ്മൂട്ടിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

ബിജു സോപാനം, നിഷാ സാരംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അഷദ് ശിവരാമന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലെയ്ക്ക. പോസ്റ്ററില്‍ ബിജുവും നിഷയും ഒരു നായയുമാണുള്ളത്. ബൈജു സന്തോഷ്, സുധീഷ്, വിജിലേഷ്, നോബി, പ്രവീണ, അരിസ്റ്റോ സുരേഷ്, സിബി തോമസ്, സേതുലക്ഷ്മി, റോഷ്‌നി നന്ദന വര്‍മ്മ തുടങ്ങിയവരും അഭിനയിക്കുന്നു. പി സുകുമാര്‍ ഐ എസ് സി ആണ് ഛായാഗ്രഹകന്‍. ഡോ. ഷംനാദ്, ഡോ. രഞ്ജിത്ത് മണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പി മുരളീധരന്‍, ശ്യാം കൃഷ്ണ എന്നിവരുടേതാണ് തിരക്കഥ.

laika movie poster

Content Highlights : uppum mulakum fame biju sopanam and nisha sarang join for a movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented