
ഉപചാരപൂർവം ഗുണ്ട ജയനിൽ സിജു വിൽസൺ, സൈജു കുറുപ്പ്, ശബരീഷ് വർമ എന്നിവർ
സൈജു കുറുപ്പ് നായകനായ ഏറ്റവും പുതിയ ചിത്രം ഉപചാരപൂർവം ഗുണ്ട ജയനെ ഏറ്റെടുക്കാനൊരുങ്ങി കുടുംബശ്രീ. ഈ വരുന്ന ഫെബ്രുവരി ഇരുപത്തിയഞ്ചു മുതൽ കേരളത്തിൽ പ്രദർശനം തുടങ്ങാനിരിക്കേയാണിത്. വയലാർ, വളമംഗളം ഭാഗത്തെ കുടുംബശ്രീ പ്രവർത്തകർ ഈ ചിത്രത്തിൽ അഭിനയിക്കുകയും അതുപോലെ ഈ ചിത്രവുമായി സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലുടനീളമുള്ള കുടുംബശ്രീ യൂണിറ്റുകൾ ഈ ചിത്രം ഏറ്റെടുക്കാമെന്ന തീരുമാനത്തിലാണ്.
അതോടൊപ്പം കുടുംബശ്രീയിലെ ഓരോരുത്തരേയും നേരിട്ട് ക്ഷണിക്കുകയും ചെയ്യുകയാണ് ഗുണ്ട ജയൻ ടീം. കുടുംബശ്രീയുടെ കൂട്ടായ്മയുടെ കഥ കൂടിയാണ് ഈ ചിത്രം പറയുന്നത്. ഇക്കാരണം കൊണ്ട് തന്നെ കേരളത്തിലെ ഓരോ കുടുംബശ്രീ അംഗങ്ങളേയും ഈ ചിത്രം ആസ്വദിക്കാൻ അണിയറ പ്രവർത്തകർ ക്ഷണിക്കുകയാണ്. അരുൺ വൈഗ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥ രചിച്ചതും അദ്ദേഹമാണ്. രാജേഷ് വർമ്മയാണ് തിരക്കഥ.

ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു കല്യാണത്തിൽ എങ്കിലും പങ്കെടുത്തവരുണ്ടെങ്കിൽ, കല്യാണ പരിപാടികളിൽ നിറ സാന്നിധ്യമായിട്ടുള്ളവരുണ്ടെങ്കിൽ തീർച്ചയായും കാണേണ്ട ചിത്രം കൂടിയാണ് ഗുണ്ട ജയൻ എന്നും അണിയറ പ്രവർത്തകർ പറയുന്നു.
.jpeg?$p=7a4ed8f&w=610&q=0.8)
വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, സാഗര്‍ സൂര്യ, വൃന്ദ മേനോന്, നയന, പാര്‍വതി എന്നിവരും വേഷമിട്ടിരിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..