ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട


കോവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

-

പയ്യന്നൂര്‍: ചലച്ചിത്ര നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞു. പൊതുദര്‍ശനത്തിന് ശേഷം പയ്യന്നൂരിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ രാവിലെ 11 മണിക്കായിരുന്നു സംസ്‌കാരം.

കോവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു. ആരോഗ്യനില മോശമായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം. മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ ഹാസന്‍, ജയരാജ് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ആദരാഞ്ജലികള്‍ നേര്‍ന്നു.

ജയരാജിന്റെ ദേശാടനത്തില്‍ അഭിനയിക്കുമ്പോള്‍ 76 വയസായിരുന്നു അദ്ദേഹത്തിന്. അവിചാരിതമായാണ് സിനിമയിലേക്കുള്ള പ്രവേശനം. ദേശാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കിടെ സംവിധായകന്‍ ജയരാജ് കൈതപ്രത്തിന്റെ വീട്ടിലെത്തിയപ്പോള്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അവിടെ ഉണ്ടായിരുന്നു. ഇതാണ് നമ്മുടെ മുത്തച്ഛനെന്ന് ജയരാജ് നിശ്ചയിക്കുകയും സിനിമയില്‍ അഭിനയിപ്പിക്കുകയുമായിരുന്നു.

പിന്നീട് മലയാളം കടന്ന് തമിഴിലും സാന്നിധ്യമറിയിക്കാന്‍ അദ്ദേഹത്തിനായി. കമല്‍ഹാസനൊപ്പം 'പമ്മല്‍ കെ സമ്മന്തം', രജനീകാന്തിനൊപ്പം 'ചന്ദ്രമുഖി', ഐശ്വര്യ റായിയുടെ മുത്തച്ഛന്‍ വേഷത്തില്‍ 'കണ്ടുകൊണ്ടേന്‍ കണ്ടു കൊണ്ടേന്‍', മലയാളസിനിമകളായ 'രാപ്പകല്‍', 'കല്യാണരാമന്‍', 'ഒരാള്‍മാത്രം' തുടങ്ങിയവയില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മരുമകന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംവിധാനം ചെയ്ത 'മഴവില്ലിന്നറ്റംവരെ'യാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.

കോറോത്തെ പുല്ലേരി നാരായണ വാദ്ധ്യാരുടേയും ദേവകി അന്തര്‍ജനത്തിന്റേയും മകനായാണ് ജനനം. പരേതയായ ലീല അന്തര്‍ജനമാണ് ഭാര്യ. മക്കള്‍: ദേവി കൈതപ്രം, പി.വി.ഭവദാസന്‍ (റിട്ട.സീനിയര്‍ മാനേജര്‍, കര്‍ണാടക ബാങ്ക്), ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍(കേരള ഹൈക്കോടതി ജഡ്ജി), യമുന (കൊല്ലം). മരുമക്കള്‍: കൈതപ്രം ദാമോദരന്‍ നമ്പൂതിരി (സിനിമാ ഗാനരചയിതാവ്, ഗായകന്‍, അഭിനേതാവ്), ഇന്ദിര (അധ്യാപിക, കോറോം ദേവീ സഹായം യു.പി. സ്‌കൂള്‍), നീത(എറണാകുളം), പുരുഷോത്തമന്‍ (എന്‍ജിനീയര്‍, കൊല്ലം). സഹോദരങ്ങള്‍: പരേതരായ വാസുദേവന്‍ നമ്പൂതിരി, അഡ്വ. പി.വി.കെ. നമ്പൂതിരി, സരസ്വതി അന്തര്‍ജനം, സാവിത്രി അന്തര്‍ജനം, സുവര്‍ണിനി അന്തര്‍ജനം.

Content Highlights: Unnirishnan Namboothiri actor cremated with State honours


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented