മഹേഷിന്റെ പ്രതികാരത്തിലെ എല്‍ദോച്ചായനെയും ഭാര്യ സാറയെയും ആരും മറക്കാനിടയില്ല. പ്രത്യേകിച്ച് നിലപാടുകളൊന്നുമില്ലാത്ത എല്‍ദോച്ചായന്‍ സാറയുടെ വാക്കുക്കേട്ട് മലക്കം മറിയുന്നതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കുന്നത്.
ദിലീഷ് പോത്തന്‍ എല്‍ദോച്ചായന്റെ വേഷത്തിലെത്തിയപ്പോള്‍ സാറയായെത്തിയത് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ശ്യം പുഷ്‌കരന്റെ ഭാര്യയായ ഉണ്ണിമായയാണ്. ആര്‍ക്കിടെക്റ്റായ ഉണ്ണിമായ ജോലി രാജിവച്ചാണ് സിനിമയിലേക്ക് ഇറങ്ങിയത്.
ഇപ്പോഴിതാ ആഷിക് അബു സംവിധാനം ചെയ്യുന്ന മായാനദിയില്‍ പുത്തന്‍ മേക്കോവറില്‍ എത്തുകയാണ് ഉണ്ണിമായ. ടൊവിനോയാണ് ചിത്രത്തിലെ നായകന്‍. ശ്യം പുഷ്‌കരനും ദിലീഷ് പോത്തനുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒപിഎം ഡ്രീം മില്‍ സിനിമാസിന്റെയും അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ആഷിക് അബുവും അമല്‍ നീരദും ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു.