മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും കണ്മണി ഇസഹാക്കിന്റെ ഒന്നാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം.

താരങ്ങളും ചാക്കോച്ചന്റെ സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് കുഞ്ഞ് ഇസയ്ക്ക് ആശസകൾ നേർന്നത്. ഇപ്പോഴിതാ നടി ഉണ്ണിമായയും ഇസയ്ക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ്. 

എന്റെ ബട്ടർ ബൺ ബോയ്ഫ്രണ്ടിന് ഒരു വയസാവുന്നു. എന്റെ പൊന്നുബേബി ഇസകുട്ടന് പിറന്നാൾ ആശംസകൾ. നിന്റെ അപ്പനും അമ്മയും പല തന്ത്രങ്ങളും ഇറക്കും, വീഴാതെ തിരിച്ചടിക്കണം! ഡാഡിബോയ് ചാക്കോച്ചനും മമ്മിഗേൾ പ്രിയകൊച്ചിനും ആശംസകൾ,” ,” ഉണ്ണിമായ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

Unnimaya


നടിമാരായ അനുശ്രീ പേളി മാണി തുടങ്ങിയവരും ഇസയ്ക്ക് ജന്മ​ദിനാശംസകൾ നേർന്നിട്ടുണ്ട്. .

pearly

ചാക്കോച്ചനും ഭാര്യ പ്രിയയ്ക്കും ഏറെ സ്പെഷ്യലായിരുന്നു 2019.പതിനാല് വർഷം നീണ്ട  കാത്തിരിപ്പിനൊടുവിൽ ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് എത്തിയ വർഷം.

Kunchacko

ബൈബിളില്‍ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞാണ് ഇസഹാക്ക് . പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്ക് വന്ന കണ്മണിയ്ക്കും അതേ പേരു തന്നെ നല്‍കിയിരിക്കുകയാണ് ചാക്കോച്ചനും പ്രിയയും.

Content Highlights : Unnimaya Prasad Birthday Wishes To Izahaak Kunchacko Boban