
ഉണ്ണികൃഷ്ണൻ നമ്പൂതിരി, സുബ്ബലക്ഷ്മിയമ്മ
അന്തരിച്ച നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ അനുസ്മരിച്ച് നടി സുബ്ബലക്ഷ്മിയമ്മ. കല്യാണരാമൻ എന്ന ചിത്രത്തിലാണ് സുബ്ബലക്ഷ്മി അമ്മ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്കൊപ്പം അഭിനയിച്ചത്. ചിത്രത്തിലെ ഇരുവരുടെയും വേഷം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കൂടാതെ പരസ്യചിത്രങ്ങളിലും സുബ്ബലക്ഷ്മിയമ്മയ്ക്കൊപ്പം വേഷമിട്ടിട്ടുണ്ട്.
എന്താണ് പറയേണ്ടതില്ല. വളരെ ദുഖകരമായ ഒരു വാർത്തയാണിത്. വളരെ നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹം. എല്ലാവരോടും വളരെ നന്നായി പെരുമാറും. സിനിമയിൽ കല്യാണരാമനിലാണ് അദ്ദേഹത്തോടൊപ്പം ഞാൻ ആദ്യമായി അഭിനയിച്ചത്. നമ്മൾ കാലം തെറ്റി സിനിമയിൽ വന്നവരാണെന്നും കുറച്ച് നേരത്തേ വരണമായിരുന്നുവെന്നും അദ്ദേഹം തമാശയായി പറയുമായിരുന്നു. വളരെ ചിട്ടയായ ജീവിതം നയിക്കുന്ന ഒരാളായിരുന്നു. സിനിമയ്ക്ക് പുറമേ സംഗീതത്തിലും കഥകളിയിലുമെല്ലാം അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നു. നല്ല പാണ്ഡിത്യമുള്ള വ്യക്തികൂടിയായിരുന്നു. സിനിമയിൽ അല്ലാതെ പരസ്യചിത്രങ്ങളിലും ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മാത്രവുമല്ല ഏതാനും ഉദ്ഘാടന ചടങ്ങുകളിലും ഞങ്ങൾ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്.
മരണം ഒഴിവാക്കാനാവാത്തതാണല്ലോ. ജീവിച്ചിരിക്കുന്നേടത്തോളം കാലം അദ്ദേഹം സന്തോഷവാനായിരുന്നു. ആരോഗ്യവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ആദരാഞ്ജലികൾ നേരുന്നു. പ്രാർഥിക്കുന്നു- സുബ്ബലക്ഷ്മിയമ്മ പറഞ്ഞു.
Content Highlights: Unnikrishnan namboothiri passed away, subbulakshmi amma shares memory of working with him, Kalyana Raman
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..