ഉണ്ണികൃഷ്ണൻ നമ്പൂതിരി
ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ആദ്യമായി സിനിമയില്‍ അഭിനയിച്ചത് എഴുപത്തിനാലാം വയസ്സിലാണ്. ദേശാടനത്തില്‍. നന്നേ ചെറുപ്പത്തിലേ സിനിമയോട് ഏറെ ഇഷ്ടമായിരുന്നു. പയ്യന്നൂരില്‍ ടെന്റ് കെട്ടി സിനിമ കാണിക്കുന്ന കാലത്ത് ടിക്കറ്റ് മുറിച്ചുകൊടുക്കുന്ന ആള്‍ക്ക് കൈക്കൂലിയായി ചായ വാങ്ങിക്കൊടുക്കാറുണ്ടായിരുന്നെന്ന് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അനുസ്മരിച്ചിട്ടുണ്ട്.
ദേശാടനത്തില്‍ 28 ദിവസത്തെ അഭിനയം. പിന്നെ കളിയാട്ടത്തില്‍.. രണ്ടിനും പ്രതിഫലം വാങ്ങിയില്ല. പിന്നീട് കൈക്കുടന്ന നിലാവ്, മേഘമല്‍ഹാര്‍, ഒരാള്‍ മാത്രം, ഗര്‍ഷോം, അങ്ങനെ ഒരവധിക്കാലത്ത്, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ ചിത്രങ്ങള്‍. കല്യാണരാമനിലെ ദിലീപിന്റെ മുത്തച്ഛന്‍ വേഷമാണ് ഏറെ ജനപ്രിയമായത്. ഇതില്‍ സീനിയര്‍ നടിയായ സുബ്ബലക്ഷ്മിയോടൊപ്പം ചെയ്ത ഹാസ്യരംഗങ്ങള്‍ ജനത്തിന്റെ ഇഷ്ടരംഗങ്ങളാണ്.
കമല്‍ ഹാസനോടൊപ്പം പമ്മല്‍ കെ.സംബന്ധം, ഐശ്വര്യ റായിയുടെയും തബുവിന്റെയും മുത്തശ്ശനായി കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, രജനീകാന്ത് ചിത്രമായ ചന്ദ്രമുഖി എന്നിവയിലും വേഷമിട്ടു.
Content Highlights: Unnikrishnan Namboothiri, kandukonden kandukonden, Tabu, Aishwarya Rai, Mammootty, Kamal Haasan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..