അതേ അഖിലേഷേട്ടനാണ്‌... കടന്നുപോകും ഈ കാലവും


പേടിച്ചരണ്ട മുഖഭാവത്തോടെയാണ് അന്ന് മിക്ക കുട്ടികളും ഒന്നാം ക്ലാസിലെത്തിയിരുന്നത്‌. ദിവസങ്ങൾ കഴിയുംതോറും സ്കൂളും വീടായി മാറും.

ഉണ്ണി രാജ സ്‌കൂൾ യൂണിഫോമിൽ

സ്കൂളിലെ കൃത്യസമയത്തുള്ള ബെല്ലൊച്ചകൾ കേട്ടു വളർന്നവനാണ്. വീടിന്റെ കയ്യാലയ്ക്കപ്പുറത്തുള്ള ചെറുവത്തൂർ കൊവ്വൽ എ.യു.പി. സ്കൂളാണ് കുരുത്തംകെട്ട ഉണ്ണിരാജിന്റെ ആദ്യ തട്ടകം. ജൂണിലെ തകർത്ത് പെയ്യുന്ന മഴയിൽ വീട്ടുമുറ്റത്ത് ബെല്ലടിശബ്ദത്തിനായി കാതോർത്തിരിക്കും. ഇടവഴിയിലൂടെ കുട ചൂടി കുട്ടികൾ നടന്നുപോകുന്നത് കാണാം. എങ്കിലും ബെല്ലടി കേട്ടാൽ മാത്രമേ പള്ളിക്കൂടത്തിലേക്ക് പോകൂ. കയ്യാലയിലെ ആവണക്കു ചെടികൾക്കിടയിലൂടെ നൂഴ്ന്നിറങ്ങി ഒറ്റയോട്ടം. മാഷ് ക്ലാസിലെത്തുംമുമ്പ് ചാടി കയറിയിരിക്കും.

അമ്മ പയ്യൻവീട്ടിൽ ഓമനയുടെയും അച്ഛൻ ചൂരിക്കാടൻ കണ്ണൻ നായരുടെയും തണലിൽ അഞ്ചുവർഷം ജീവിച്ച് ഒന്നാം ക്ലാസിൽ സ്കൂളിലെത്തിയപ്പേൾ മുന്നിൽ തുറന്നത് ഒരു അദ്‌ഭുത ലോകമായിരുന്നു. അതുവരെ കയ്യാലക്കപ്പുറം കേട്ട മണിയൊച്ചയ്ക്ക്‌ അന്നുമുതൽ മറ്റൊരു താളമായിരുന്നു. രാവിലെ കേട്ടുശീലിച്ച പ്രാർഥന അന്നുമുതൽ കൂട്ടുകാർക്കൊപ്പം ഏറ്റുചൊല്ലി. വൈകീട്ടത്തെ ‘ജനഗണമന’യുടെ ആരംഭം വീട്ടിലേക്കുള്ള ഓട്ടത്തിന്റെ ആദ്യപടിയായി.

പേടിച്ചരണ്ട മുഖഭാവത്തോടെയാണ് അന്ന് മിക്ക കുട്ടികളും ഒന്നാം ക്ലാസിലെത്തിയിരുന്നത്‌. ദിവസങ്ങൾ കഴിയുംതോറും സ്കൂളും വീടായി മാറും. ഒന്നുമുതൽ ഏഴുവരെ പഠിച്ചത് ഒരേ സ്കൂളിൽ. വർഷംതോറും കടുപ്പവും അടുപ്പവും കൂടുന്ന കളങ്കമില്ലാത്ത സൗഹൃദങ്ങൾ. ഒരു ബെഞ്ചിൽ തോളോടുതോൾ ചേർന്നിരിക്കുന്നത് ആറും ഏഴുംപേർ. പഠിക്കലെന്നതിലുപരി ചങ്ങാതിമാരെ കാണാനും കളിക്കാനുമായി സ്കൂളിലെത്തിയ ദിനങ്ങൾ.

മദിച്ചുപെയ്യുന്ന മഴയിൽ സ്കൂൾ ചോർന്നൊലിക്കും. ചുമരിലെ വാരികൾക്കിടയിലൂടെ കാറ്റത്ത്‌ മഴച്ചിന്നലുകൾ ഉള്ളിലേക്കെത്തും. കടൽത്തിരപോലെ എത്തുന്ന ചിന്നലുകളിൽ നനഞ്ഞൊട്ടി മതിലോടു ചേർന്നിരിക്കും. ടൈൽ പാകിയ വാർപ്പ് കെട്ടിടങ്ങൾക്കൊന്നും ഇന്നാ അനുഭവം പകരാൻ കഴിയില്ല.

ചില ദിവങ്ങളിൽ സ്കൂളിൽ സമരകാഹളം മുഴങ്ങും. മുദ്രാവാക്യം വിളി കേൾക്കേണ്ട താമസം. കയ്യാല ചാടി വീട്ടുമുറ്റത്ത് എത്തും. ഉച്ചയ്ക്ക് ജാതിയിലയിൽ ഉപ്പുമാവാണ് ഭക്ഷണം. നാക്കിൻ തുമ്പത്തുള്ള ആ സ്വാദിനെ കവച്ചുെവയ്ക്കുന്ന ഒന്നും ഇതുവരെ കഴിച്ചിട്ടില്ല. ആറ്റുനോറ്റ് കിട്ടുന്ന ഒരു പെൻസിൽ മാത്രമാണ് വർഷം മുഴുവൻ കൈയിൽ ഉണ്ടാവുക. കളഞ്ഞു പോയാൽ പുതിയത് കിട്ടാൻ പ്രയാസമാണെന്ന ബോധ്യമുള്ളതിനാൽ നെഞ്ചോട് ചേർത്ത് കൊണ്ടുനടക്കും.

ഓരോ ക്ളാസും ജയിച്ച്‌ കയറുമ്പോൾ വർഷാവസാനം ഒന്നിച്ചൊരു ചിത്രമെടുക്കും. അതിനായി ഫോട്ടോഗ്രാഫർ വരും. കഴിഞ്ഞവർഷം ക്ളാസുകയറ്റം കിട്ടിയവർക്ക്‌ ആ ഭാഗ്യം ഉണ്ടായില്ലെന്ന്‌ ഓർക്കുമ്പോൾ സങ്കടം വരുന്നു.

എട്ടിൽ കുട്ടമത്ത്‌ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയതോടെയാണ്‌ കലാമേഖലയിലേക്ക്‌ കാലുവെച്ചത്‌. സ്കൂൾ യുവജനോത്സവത്തിൽ ഒപ്പന കളിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നെ നാടകങ്ങളിലേക്ക്‌ വഴിമാറി.

ഇതൊക്കെ ആ നല്ല കാലത്തിന്റെ മധുരമുള്ള ഓർമകളാണ്. ഇന്ന് നമ്മുടെ ലോകം കടന്നുപോകുന്നത് വല്ലാത്തൊരു കെട്ട കാലത്തിലൂടെയാണ്. എല്ലാം ഓൺലൈനിൽ ഒതുങ്ങുമ്പോൾ പുതുതലമുറയ്ക്ക് നഷ്ടമാകുന്നത് അനുഭവങ്ങളിലൂടെ വളരാനുള്ള അവസരമാണ്. മക്കളായ ആദിത്യരാജും ധൻവിൻ രാജും ഓൺലൈൻ കാലത്തിന്റെ ഭാഗമായിക്കഴിഞ്ഞു. അവർക്ക്‌ വഴികാട്ടി ഭാര്യ സിന്ധു എളേരിയും.

പക്ഷേ ഈ കാലവും കടന്നുപോകും. നമ്മുടെ കാലക്കേടുകൾ കഥയാകുന്ന നാളുകൾ വന്നെത്തും. വിദ്യാലയത്തിന്റെ വാതിലുകൾ പുതുതലമുറയ്ക്ക് മുന്നിൽ മലർക്കെ തുറന്നിടും. കാത്തിരിക്കാം, വിയർപ്പ് മണം പറ്റി ബെഞ്ചുകളിൽ ഒന്നിച്ചിരിക്കുന്ന കാലത്തിനായി.

ആശയം അവതരണം: ടീം മാതൃഭൂമി പ്രതീക്ഷകളുമായി കുട്ടികൾക്ക് മുന്നിൽ വീണ്ടുമൊരു അധ്യയനവർഷം കൂടി. പക്ഷേ, ഒരുവർഷം പിന്നിട്ട അടച്ചിരിപ്പിൽ ഇത്തവണയും വെർച്വലായാണ് വിദ്യാലയ പ്രവേശനോത്സവം. മഹാമാരിക്കാലത്തെ നാടിനെ വിദ്യാലയ അന്തരീക്ഷത്തിൽ കാൻവാസിൽ തീർക്കുന്ന ചിത്രകാരൻ വിനോദ് അമ്പലത്തറയും കൗതുകത്തിന് ഒപ്പം കൂടിയ സ്കൂളിലെ ആറാം ക്ലാസുകാരി ഹൃദ്യയും. പൊയിനാച്ചി ഭാരത് യു.പി. സ്കൂളിൽ വെർച്വൽ പ്രവേശനോത്സവത്തിന്റെ മുന്നൊരുക്കത്തിൽനിന്ന്.

ഒരുവട്ടം കൂടി...

സിനിമാനടൻ ഉണ്ണിരാജ്‌ ചെറുവത്തൂർ ‘മാതൃഭൂമി’ക്കുവേണ്ടി വിദ്യാർഥിയുടെ വേഷമണിഞ്ഞപ്പോൾ. ചിത്രം പകർത്തിയത്‌ അനീഷ്‌ ഫോക്കസ്‌.

Content Highlights: Unni raja actor Operation Java Movie shares his school experience


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


murder

1 min

പാലക്കാട് യുവാവ് കുത്തേറ്റ് മരിച്ചു

Oct 5, 2022

Most Commented