മാളികപ്പുറം പോസ്റ്റർ, ഉണ്ണി മുകുന്ദൻ | photo: facebook/unni mukundan
'മാളികപ്പുറം' തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വിജയമാക്കിയ പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടന് ഉണ്ണി മുകുന്ദന്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ചെറുപ്പത്തിലെ രണ്ട് ചിത്രങ്ങളും ഉണ്ണി മുകുന്ദന് കുറിപ്പിനൊപ്പം പങ്കുവെച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും മൂല്യമേറിയ രണ്ട് ചിത്രങ്ങള്‍ എന്നാണ് നടന് ഇതിനെ വിശേഷിപ്പിച്ചത്.
അഹമ്മദാബാദില്‍ നിന്നും തൃശ്ശൂരിലേക്ക് ട്രെയിന്‍ കയറുന്ന ദിവസങ്ങളില്‍ ഒരിക്കല്‍ താന്‍ ചെയ്യുന്നതെല്ലാം എല്ലാവര്ക്കും മനസ്സിലാകുമെന്ന് വിശ്വസിച്ചിരുന്നുവെന്ന് ഉണ്ണി മുകുന്ദന് പറഞ്ഞു. തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ചെറിയൊരംശം കാണിക്കുന്ന ചിത്രങ്ങളാണിതെന്നും നടന് കുറിച്ചു.
മാളികപ്പുറം എന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റര്‍ ആക്കിയതിന് നന്ദി. നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കാനും കണ്ണുകള്‍ നനയ്ക്കാനും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷത്തിന്റെ ചെറിയ നിമിഷം കൊണ്ടുവരാനും കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. അതാണ് സിനിമ. നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളില്‍ സിനിമ ആസ്വദിക്കൂ. സ്വപ്നം കാണൂ, ലക്ഷ്യമിടൂ, നേടൂ...- ഉണ്ണി മുകുന്ദന് കുറിച്ചു.
ഉണ്ണി മുകുന്ദനെക്കൂടാതെ സൈജു കുറുപ്പ്, രമേഷ് പിഷാരടി, ടി.ജി.രവി തുടങ്ങിയവര്‍ക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാന്‍ എന്നിവരും ചിത്രത്തിലുണ്ട്. നവാഗതനായ വിഷ്ണു ശശി ശങ്കറാണ് മാളികപ്പുറം സംവിധാനം ചെയ്തത്.
അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നിവയുടെ ബാനറില്‍ പ്രിയ വേണു, നീറ്റ പിന്റോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlights: unni mukundan thanking audience for malikappuram movie success
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..