ലയാളത്തിലെ സൂപ്പര്‍മാന്‍ എന്നെല്ലാം ആരാധകര്‍ ഓമനപ്പേരിട്ടു വിളിക്കുന്ന യുവനടനാണ് ഉണ്ണി മുകുന്ദന്‍. മല്ലു സിംഗ് എന്ന ചിത്രമാണ് ഉണ്ണിക്ക് സിനിമയില്‍ വലിയൊരു ബ്രേക്ക് നല്‍കിയത്. ഏറ്റവുമൊടുവില്‍ പുറത്തു വന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം പ്രാധാന്യമുള്ള ഒരു വേഷത്തില്‍ അഭിനയിക്കാനായതിന്റെ സന്തോഷത്തിലാണ് നടനിപ്പോള്‍. അതിലെ ചന്ദ്രോത്ത് പണിക്കരുടെ ഹാങ്ഓവര്‍ മാറുന്നതിനു മുമ്പെ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന മേപ്പടിയാന്‍ എന്ന ചിത്രത്തിന്റെ തിരക്കുകളിലേക്ക് ചേക്കേറി.

കഴിഞ്ഞ ദിവസം ക്ലബ്.എഫ് എമ്മില്‍ ആര്‍ ജെ റാഫിയുമായി വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ മാമാങ്കത്തിലെ താരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് നടന്‍. അനു സിത്താരയെക്കുറിച്ചു ചോദിച്ചപ്പോള്‍ മലയാളത്തിലെ ഏറ്റവും ഭംഗിയുള്ള നടിയെന്നാണ് ഉണ്ണി മുകുന്ദന്‍ വിശേഷിപ്പിച്ചത്. നേരിട്ടു പറഞ്ഞിട്ടുണ്ടോ എന്ന ആര്‍ ജെയുടെ ചോദ്യത്തിന് അതിന്റെ ആവശ്യമൊന്നുമില്ലെന്നായിരുന്നു ഉണ്ണിയുടെ മറുപടി. മാമാങ്കത്തില്‍ മലയാളത്തനിമയും ഓമനത്തവുമുള്ള ഗ്രാമീണ സുന്ദരിയായി അനു അഭിനയിച്ചത് കാണാന്‍ നല്ല രസമായിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

Content Highlights : Unni Mukundan says Anu Sithara is the most beautiful lady in malayalam cinema