നുമാന്‍ ജയന്തി ദിനത്തില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റിന് താഴെ സന്തോഷ് കീഴാറ്റൂര്‍ നല്‍കിയ മറുപടി വലിയ ചര്‍ച്ചയായിരുന്നു. ഹനുമാന്‍ സ്വാമി കൊറോണയില്‍നിന്ന് നാടിനെ രക്ഷിക്കുമോ? എന്നതായിരുന്നു സന്തോഷിന്റെ ചോദ്യം. അതിന് ഉണ്ണ മുകുന്ദന്‍  മറുപടിയുമായി രംഗത്തെത്തി: ചേട്ടാ, നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ട് മാന്യമായി പറയാം. ഞാന്‍ ഇവിടെ ഈ പോസ്റ്റ ഇട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്. ഇതേ പോലുള്ള കമന്റ് ഇട്ട് സ്വന്തം വില കളയാതെ. 

സംഭവം വലിയ ചര്‍ച്ചയായപ്പോള്‍ ഇരുകൂട്ടര്‍ക്കുമെതിരേ സൈബര്‍ ആക്രമണവുമായി ഒട്ടനവധി പേര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഒരു വിഭാഗം ഉണ്ണി മുകുന്ദനെ പിന്തുണയ്ക്കുമ്പോള്‍ മറ്റൊരു വിഭാഗം സന്തോഷിനെ പിന്തുണയ്ക്കുന്നു.

സംഭവം രൂക്ഷമായതോടെ സന്തോഷ് കീഴാറ്റൂര്‍ തന്റെ കമന്റ് നീക്കം ചെയ്തിരിക്കുകയാണ്. ജയ് എന്നാണ് പകരം കുറിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദനുമായി തനിക്ക് വ്യക്തിപരമായ അടുപ്പമുണ്ടെന്നും ആ സ്വാതന്ത്ര്യത്തിന് പുറത്താണ് അങ്ങനെ കമന്റ് ചെയ്തതെന്നും സന്തോഷ് കീഴാറ്റൂര്‍  വിശദീകരിക്കുന്നു. 

Content Highlights:Unni Mukundan Santhosh Keezhatoor controversy, Hanuman Jayanthi post