ഉണ്ണി മുകുന്ദൻ | photo: facebook/unni mukundan
ഉണ്ണി മുകുന്ദന്റെ സിനിമ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിച്ച് മാളികപ്പുറം. മൂന്നാം വാരത്തിലും മികച്ച പ്രേക്ഷക പ്രതികരണത്തോടെ ചിത്രം മുന്നേറുകയാണ്. നവാഗതനായ വിഷ്ണു ശശി ശങ്കറാണ് മാളികപ്പുറം സംവിധാനം ചെയ്തത്.
ആഗോളതലത്തില്‍ 25 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. ഉണ്ണി മുകുന്ദന് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ 25 കോടി ക്ലബ്ബില്‍ ചിത്രം കയറിയെന്ന പോസ്റ്റര്‍ പങ്കുവെച്ചത്. തന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാളികപ്പുറത്തെ മാറ്റിയ പ്രേക്ഷകരോട് താരം നന്ദിയും അറിയിച്ചു.
റീമേക്ക് റൈറ്റ്സ്, സാറ്റലൈറ്റ്, ഒ.ടി.ടി എന്നിവയില്‍ നിന്നും മികച്ച ബിസിനസ് നേടാനാകുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. ഡിസംബര്‍ 30 നാണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തില്‍ നിന്ന് മാത്രം ചിത്രം ഇതുവരെ 18 കോടിയിലധികം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പൊങ്കല്‍ റിലീസായി തമിഴ് താരങ്ങളായ വിജയ്യുടെ വാരിസും അജിത്തിന്റെ തുനിവും എത്തിയിട്ടും മാളികപ്പുറം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മാളികപ്പുറത്തിന്റെ മൊഴിമാറ്റിയ പതിപ്പ് വരും ദിവസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ റിലീസാകുമെന്നാണ് വിവരങ്ങള്‍.
ഉണ്ണി മുകുന്ദനെക്കൂടാതെ സൈജു കുറുപ്പ്, രമേഷ് പിഷാരടി, ടി.ജി.രവി തുടങ്ങിയവര്‍ക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാന്‍ എന്നിവരും ചിത്രത്തിലുണ്ട്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നിവയുടെ ബാനറില്‍ പ്രിയ വേണു, നീറ്റ പിന്റോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlights: unni mukundan s malikappuram enters 25 cr club
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..