അന്ന് രാത്രി അവനെ തെറി വിളിച്ചതിന് ശേഷം നന്നായി ഉറങ്ങി- ഉണ്ണി മുകുന്ദന്‍


Unni Mukundan

മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട വിഷയത്തില്‍ യൂട്യൂബറോട് അപമര്യാദയായി സംസാരിച്ചതില്‍ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. താന്‍ സംസാരിച്ച രീതിയോട് എതിര്‍പ്പുണ്ടെന്നും എന്നാല്‍ പറഞ്ഞ കാര്യങ്ങളില്‍ ഒട്ടും വിഷമമില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. അച്ഛനെയും അമ്മയെയും കൂടെ അഭിനയിച്ച കുട്ടിയെയും മോശമായി പറഞ്ഞാല്‍ ഇനിയും പ്രതികരിക്കുമെന്ന് നടന്‍ പറഞ്ഞു. കണ്ണൂര്‍ ഇരിട്ടിയിലെ പ്രഗതി വിദ്യാനികേതന്‍ സര്‍ഗോത്സവ വേദിയിലാണ് ഉണ്ണി മുകുന്ദന്‍ നിലപാട് ആവര്‍ത്തിച്ചത്. ഈ പ്രശ്‌നത്തിന്റെ പേരില്‍ സിനിമയില്‍ നിന്ന് പുറത്താക്കിയാലും താന്‍ സന്തോഷത്തോടെ പോകുമെന്നും തനിക്ക് ജീവിതത്തില്‍ ഒന്നും നേടാനില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. യൂട്യൂബറെ തെറിവിളിച്ച അന്ന് രാത്രി നന്നായി ഉറങ്ങിയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

''ഞാന്‍ പല കോളജുകളിലും സ്ഥലങ്ങളിലും പോയിട്ടുണ്ട്. പക്ഷേ ഇത്രയും വൈകാരികമായി ആരും എന്നെക്കുറിച്ച് സംസാരിച്ചിട്ടില്ല. നന്ദി പറയുന്നു. പ്രഗതിയോട് എനിക്ക് പ്രത്യേക അടുപ്പമുണ്ട്. ഞാന്‍ പഠിച്ച സ്‌കൂളിന്റെ പേരും പ്രഗതി എന്നായിരുന്നു. ആ പ്രഗതിയില്‍ നിന്ന് ഈ പ്രഗതി വരെ എത്താന്‍ കുറച്ച് സമയെടുത്തു. ഒരു സ്റ്റേജില്‍ വിളിച്ചുവരുത്തി എന്റെ കണ്ണുനനയിച്ചിട്ടില്ല ആരും.

എനിക്ക് സിനിമാ പാരമ്പര്യമൊന്നുമില്ല, പൊളിറ്റിക്കലി കറക്ടായി സംസാരിക്കാനോ നോക്കിയും കണ്ടും കാര്യങ്ങള്‍ ചെയ്യാനോ അറിയില്ല എന്നു തന്നെ പറയാം. എനിക്ക് സിനിമ ഇഷ്ടമാണ്. സിനിമയെ ആത്മാര്‍ഥമായി സ്‌നേഹിച്ചു. എന്റെ ആഗ്രഹം മനസ്സിലാക്കി അച്ഛനും അമ്മയും ഒപ്പം നിന്നു. സത്യസന്ധമായ എന്റെ പരിശ്രമം കൊണ്ടാകാം നിങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റിയത്. എന്റെ സിനിമകളിലൂടെയാണ് നിങ്ങള്‍ അറിയുന്നത്. കഴിഞ്ഞ പത്ത് വര്‍ഷം ഞാന്‍ ഇവിടെത്തന്നെ ഉണ്ടായിരുന്നു. എന്നെ എവിടെയെങ്കിലുമൊക്കെ നിങ്ങള്‍ മനസ്സിലാക്കി കാണും എന്ന് ഞാന്‍ വിശ്വസിക്കുന്നു. നല്ല സിനിമ ചെയ്യാന്‍ കഴിഞ്ഞത് കൊണ്ടാണ് ഇവിടെ എത്തിയത്. ഞാനൊരു സാധാരണ വ്യക്തിയാണ്. ഒരു നടനായതിനുശേഷം ഒരാള്‍ എങ്ങനെ പെരുമാറണം എന്ന ധാരണ എനിക്കുണ്ട്. പക്ഷേ അത് സത്യസന്ധമായി പറ്റുന്നു എന്നെനിക്കറിയില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ചില കാര്യങ്ങള്‍ വച്ചു നോക്കിയാല്‍, ഒരിക്കലും പാടില്ലാത്ത രീതിയില്‍ വാക്കുകള്‍ കൊണ്ട് ചിലരെ വേദനിപ്പിച്ചിട്ടുണ്ടാകാം. പറഞ്ഞ രീതിയോട് എതിര്‍പ്പുണ്ടെങ്കിലും പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിര്‍പ്പില്ല. സിനിമയില്‍ അഭിനയിക്കാന്‍ വന്നത് സിനിമാ നടനായി മാത്രമാണ്. എന്നെ നിങ്ങള്‍ ഇഷ്ടപ്പെടുന്നത് സിനിമാ നടന്‍ മാത്രമായല്ല, ഉണ്ണി മുകുന്ദന്‍ എന്ന വ്യക്തിയെ കൂടിയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പത്ത് വര്‍ഷം കൊണ്ട് ഞാന്‍ എങ്ങനെയാണെന്നും ആരാണെന്നും എനിക്കിനി തെളിയിക്കേണ്ടതില്ല എന്നതാണ് വിശ്വാസം.

എന്റെ അച്ഛനെയും അമ്മയെയും എന്റെ കൂടെ പ്രവര്‍ത്തിച്ച ആ ചെറിയ കുട്ടിയെയും ആരു തെറി പറഞ്ഞാലും ഞാന്‍ തിരിച്ചു തെറി പറയും. അത് എത്ര വലിയവരാണെങ്കിലും എനിക്ക് വിഷമയമല്ല. ഞാന്‍ ഇപ്പോഴും പറയാം, എന്നെ സംബന്ധിച്ച് എന്റെ കുടുംബക്കാരാണ് എല്ലാം. ഇതിന്റെ പേരില്‍ സിനിമാ ജീവിതും പോകുമെന്നും കോള്‍ റെക്കോര്‍ഡ് പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയിട്ടു കാര്യമില്ല. ഞാന്‍ ഇങ്ങനെയാണ്. ഒരു പരിധിവരെ തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കും. ഞാന്‍ അങ്ങനെയാണ്. വ്യക്തികളെ വേദനിപ്പിച്ചിട്ട് ജീവിതത്തില്‍ ഒന്നും നേടാനില്ല. എന്നെ ഞാനാക്കി മാറ്റിയത് കേരളത്തിലെ കുടുംബാംഗങ്ങളാണ്. എഇവിടെ വരാന്‍ പറ്റിയതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇക്കാര്യങ്ങള്‍ പറയേണ്ട വേദിയാണോ ഇതെന്ന് എനിക്കറിയില്ല. എന്നെക്കുറിച്ച് ഇത്രയും നല്ല വാക്കുകള്‍ നിങ്ങള്‍ പറയുമ്പോള്‍, ഞാനിവിടെനിന്ന് ഇറങ്ങിപ്പോകുമ്പോള്‍ യൂട്യൂബില്‍പോയി തെറിവിളിച്ചവനാണ് ഞാനെന്ന് നിങ്ങള്‍ ചിന്തിക്കരുത്. അതെന്തുകൊണ്ടെന്നു വച്ചാല്‍, പറഞ്ഞ വാക്കുകളോട് എനിക്ക് യോജിപ്പില്ല. പക്ഷേ എനിക്കെന്റെ അച്ഛനും അമ്മയും അല്ലാതെ വേറെ ആരുമില്ല.

കല എത്രത്തോളം പ്രധാന്യമുള്ളതാണ് സമൂഹത്തിന് അറിയാം. സിനിമ എടുക്കുന്നവരുടെ ഭാഗത്ത് നിന്നും അതെക്കുറിച്ച് പ്രതികരിക്കുന്നവരുടെ ഭാഗത്ത് നിന്നും ആ ചിന്ത ഉണ്ടാകേണ്ടതാണ്. ഞാന്‍ നിങ്ങളെ പഠിപ്പിക്കാന്‍ പറഞ്ഞതല്ല. എന്റെ ജീവിതം ലളിതമാണ്. ഞാനൊരു സിനിമ നടനാണ്, നല്ല സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

ഞാന്‍ വീണ്ടും പറയുന്നു അച്ഛനും അമ്മയും ആണ് എനിക്ക് എല്ലാം. നാളെ ഇതിന്റെ പേരില്‍ എന്നെ മലയാള സിനിമയില്‍നിന്നു പുറത്താക്കിയാലും വളരെ സന്തോഷത്തോടെ പോകും. കാരണം അന്നു രാത്രി അവനെ ചീത്തവിളിച്ചതിനു ശേഷം നന്നായിട്ട് ഉറങ്ങിയിരുന്നു. ദേവനന്ദ എന്ന കുട്ടിക്ക് എട്ടുവയസ്സാണ്. അറുപതു ദിവസം അവളെ പൊന്നു പോലെയാണ് നോക്കിയത്. അവളുടെ കാലില്‍ ഒരു മുള്ള് കൊണ്ടാല്‍ എനിക്ക് വേദനിച്ചിരുന്നു. ഇതൊക്കെ എനിക്ക് വലിയ കാര്യങ്ങളാണ്. ഞാന്‍ വളര്‍ന്ന സാഹചര്യവും എന്നെ വളര്‍ത്തിയ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ച ചില കാര്യങ്ങളുമുണ്ട്. അതിനെ ചോദ്യം ചെയ്താല്‍ ആരു വന്നാലും എന്റെ രീതികള്‍ മാറില്ല. ഇനിയും ഇതുപോലെ ആവര്‍ത്തിച്ചാല്‍ ഞാന്‍ വീണ്ടും പ്രതികരിക്കും. പ്രതികരണം മാന്യമായി തന്നെയാകും. എന്റെ സിനിമയെയും എന്നെ വ്യക്തിപരമായും വിമര്‍ശിക്കാം. പക്ഷേ കുടുംബത്തെ ഉള്‍പ്പെടുത്തേണ്ടതില്ല. വിമര്‍ശനങ്ങളിലൂടെ വളര്‍ന്നുവന്നയാളാണ് ഞാന്‍. പൈസ മുടക്കി സിനിമ കാണുന്ന ആള്‍ക്ക് സിനിമയെ വിമര്‍ശിക്കാന്‍ പൂര്‍ണ അവകാശമുണ്ട്''- ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

Content Highlights: Unni Mukundan on Malikappuram controversy, youtuber issue, criticism, speech

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented